HOME
DETAILS

ഇറക്കുമതി തീരുവ കൂട്ടി; പാം ഓയില്‍, കടല വില ഉയരും

  
backup
March 04 2018 | 02:03 AM

%e0%b4%87%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%81%e0%b4%b5-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa


ന്യൂഡല്‍ഹി: ഇറക്കുമതി തീരുവ കൂട്ടിയതിനെ തുടര്‍ന്ന് പാം ഓയില്‍, കടല എന്നിവയുടെ വില കൂടാന്‍ സാധ്യത. ഈ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കൂട്ടിയിരിക്കുകയാണ്. അസംസ്‌കൃത പാം ഓയിലിന്റെ തീരുവ 30 ശതമാനത്തില്‍ നിന്ന് 44 ശതമാനമായും ശുദ്ധീകരിച്ച പാം ഓയിലിന്റേത് 40ല്‍ നിന്ന് 54 ശതമാനമായുമാണ് ഉയര്‍ത്തിയിരിക്കുന്നത്. വെള്ള കടലയുടെ ഡ്യൂട്ടിയും 40ല്‍ നിന്ന് 54 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. സാധാരണ കടലയുടെ തീരുവ നാല്‍പ്പതില്‍ നിന്ന് 60 ശതമാനമായും കൂട്ടി.
ആഭ്യന്തര വിപണിയില്‍ പാം ഓയില്‍, കടല എന്നിവയുടെ വില കാര്യമായി ഉയരുന്നതിന് ഈ നടപടി കാരണമാകും. പാം ഓയില്‍ വില ഉയരുന്നത് മറ്റ് ഭക്ഷ്യ എണ്ണകള്‍ക്കും വില കൂടാന്‍ ഇടയാക്കും.
അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ തീരുവ 12.5 ശതമാനം മുതല്‍ 30 ശതമാനം വരെ കൂട്ടുമെന്ന് ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. കടലയുടെ കാര്യത്തില്‍ ഡ്യൂട്ടിക്ക് പുറമെ 10 ശതമാനം സാമൂഹ്യ സുരക്ഷാ സെസ് കൂടി നല്‍കണം.
ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. പാം ഓയില്‍ വില ഉയരുന്നത് സ്വാഭാവികമായി വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റത്തിന് വഴി വയ്ക്കും.
വെളിച്ചെണ്ണയുടെ വില ഇപ്പോള്‍ കാര്യമായി ഉയര്‍ന്നിരിക്കുകയാണ്. ചില്ലറ വില്‍പന വില കിലോയ്ക്ക് 200 രൂപക്ക് മുകളിലാണ്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago
No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  3 months ago
No Image

സുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍ 

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 months ago
No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 months ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 months ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago