ചാംപ്യന്‍സ് ട്രോഫി ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും
കൊച്ചി: ചാംപ്യന്‍സ് ട്രോഫി ബാസ്‌കറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പിന് ആറിനു തുടക്കമാകും. കേരള ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഒന്‍പത് ടീമുകളും വനിത വിഭാഗത്തില്‍ എട്ടു ടീമുകളും ഏറ്റുമുട്ടും. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണു മത്സരങ്ങള്‍ അരങ്ങേറുന്നത്. നാഷനല്‍ ഫെഡറേഷന്‍ കപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത് ചാംപ്യന്‍സ് ട്രോഫിയില്‍ നിന്നാണ്.
പ്രിന്‍സ് ചാണ്ടി, ജോണ്‍ കാസിമിര്‍, ചന്ദ്രശേഖരന്‍ നായര്‍, ബെറ്റി ചാക്കോ എന്നിങ്ങനെ കേരളത്തിനു ഇന്ത്യക്കും വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവച്ച താരങ്ങളുടെ സ്മരണാര്‍ഥമാണ് ഇത്തവണ വിജയിക്കുന്നവര്‍ക്കുള്ള ട്രോഫികള്‍ നല്‍കുന്നത്. ആറിനു വൈകുന്നേരം ആറരയ്ക്കു ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനം ചെയ്യും. പ്രവാസി മലയാളി സി.കെ മേനോനാണു ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. എറണാകുളം ജില്ലാ ബാസകറ്റ്‌ബോള്‍ അസോസിയേഷനും ടീം റീബൗണ്ടും സംയുക്തമായാണു ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതെന്ന് ആര്‍.എസ്.സി സെക്രട്ടറി എസ്.എ.എസ് നവാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍ ഹരികുമാര്‍, കെ.എ സലീം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."