HOME
DETAILS
MAL
കുട്ടികളില്ലാത്ത വീട്
backup
March 04 2018 | 03:03 AM
അവധിക്ക്
അമ്മവീട്ടില്‍
പോയതാണ്.
ശലഭങ്ങളില്ലാത്ത
പൂന്തോട്ടം പോലെ
വീട്.
പെരുന്നാള്‍ കഴിഞ്ഞ
മുറ്റം
പന്ത്, സൈക്കിള്‍.
പാവക്കുട്ടി.
പരാതികള്‍ പറഞ്ഞ്
ശല്ല്യപ്പെടുത്താനിപ്പോള് ആരുമില്ല.
പണ്ടുപണ്ട്...
എത്ര കഥ പറഞ്ഞിട്ടും
ഉറക്കം വരുന്നില്ല.
രണ്ടുനാള്‍ മുന്‍പ്
ചുമരില്‍ വരച്ചത്
ഞാന്‍
ഇപ്പോഴാണു ശ്രദ്ധിച്ചത്.
ഒരു കുഞ്ഞു പൂമ്പാറ്റ!
മകളുടെ
കളര്‍ പെന്‍സിലെടുത്ത്
ഞാനതിനു നിറം പകര്‍ന്നതും
എന്റെ വിരലുകള്‍ക്കിടയിലൂടെ
അത്
പറന്നുപോയ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."