സഊദിയില്‍ ചരിത്രം കുറിച്ച് വനിതകള്‍ മാരത്തോണില്‍
റിയാദ്: ശനിയാഴ്ച്ച നടന്ന 'അല്‍ഹസ മാരത്തോണില്‍ പങ്കെടുത്ത സഊദി വനിതകള്‍ ഓടിക്കയറിയത് മറ്റൊരു ചരിത്രത്തിലേക്കായിരുന്നു. സഊദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി സംഘടിപ്പിച്ച മൂന്നുകിലോമീറ്റര്‍ പൊതുവേദിയില്‍ ഓടിയ മാരത്തോണില്‍ 1500 ലധികം വനിതകളാണ് പങ്കടുത്തത്. ഏറെ ആവേശം മൂത്ത കൂട്ടയോട്ടത്തില്‍ മിസ്ന അല്‍നാസിര്‍ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. ആദ്യമായാണ് സഊദി വനിതകള്‍ സ്വന്തം രാജ്യത്ത് പൊതുവേദിയില്‍ മാരത്തോണില്‍ പങ്കെടുക്കുന്നത്.
അമേരിക്കന്‍ താരം ആന്‍ഡേ ജെസി, തായ്വാന് താരം സാങ്സാന് എന്നിവരെ പിന്തള്ളിയാണ് മിസ്ന ചരിത്രത്തിലേക്ക് ഓടിക്കയറിയത്. പതിനഞ്ചു മിനുട്ടുകൊണ്ടാണ് മിസ്ന ദൂരം താണ്ടിയത്. 2014 ല്‍ സ്പോര്‍ട്സ് രംഗത്തേക്ക് കാലെടുത്തുവെച്ച തനിക്ക് കുടുംബം പൂര്‍ണ്ണ പിന്തുണയാണ് നല്കുന്നതെന്നു 28 കാരിയായ ഗ്രാഫിക് ഡിസൈനര്‍ കൂടിയായ മിസ്ന പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം അസര്‍ബൈജാനില്‍ നടന്ന ഇസ്ലാമിക് ഒളിമ്പിക്സിലും ഈ വര്‍ഷം ഷാര്‍ജയില്‍ നടന്ന ലേഡീസ് സ്പോര്‍ട്സ് ഗെയിംസിലും പങ്കെടുത്ത മിസ്നയുടെ അടുത്ത ലക്ഷ്യം 2020 ലെ ടോക്യോ ഒളിമ്പിക്സാണ്.
അല്‍അഹ്സ സെക്യുരിറ്റി, അല്‍ മൂസ ആശുപത്രി എന്നിവരുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് കഴിഞ്ഞ ദിവസം പരിപാടി നടന്നത്. പരിപാടിയില്‍ പങ്കെടുക്കാനായി പ്രത്യേക വെബ്സൈറ്റിലൂടെ രജിസ്ട്രേഷന് ആരംഭിച്ചിരുന്നുവെങ്കിലും രണ്ടായിരത്തിലേറെ പേര് ഉടനടി രജിസ്റ്റര്‍ ചെയ്തതിനാല്‍ മണിക്കൂറുകള്‍ക്കകം പിന്നീട് രജിസ്ട്രേഷന് നിര്‍ത്തിവെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."