സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ അഴിച്ചുപണി; കാനത്തിന്റെ വിശ്വസ്തനെ ഒഴിവാക്കി
മലപ്പുറം: സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. കണ്ട്രോള് കമ്മീഷന് സെക്രട്ടറിയും കാനത്തിന്റെ വിശ്വസ്തനുമായ വാഴൂര്‍ സോമനെയാണ് കൗണ്‍സിലിന് ഒഴിവാക്കിയത്.ഇടുക്കിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് വാഴൂര്‍ സോമന്. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് പുറത്താക്കിയത്.
ഇസ്മയില്‍ പക്ഷത്തെ എംപി അച്യുതനെയും പാലക്കാട് നിന്നുള്ള ഈശ്വരി രേശനെയും കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. അതേസമയം ഇ.എസ് ബിജിബോള്സംസ്ഥാന കൗണ്‍സിലില്‍ തിരിച്ചെത്തി.
സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് തന്നെ തുടരുമെന്നാണ് സൂചന. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആവശ്യപ്പെട്ട് ഇസ്മായില്‍ പക്ഷം ദിവാകരനെ സമീപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ഐക്യത്തിനാണ് പ്രാധാന്യമെന്ന് ദിവാകരന് അറിയിക്കുകയായിരുന്നു.
മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കുകയാണ്. പുതിയ സംസ്ഥാന കൗൺസിലിനെയും സെക്രട്ടറിയെയും ഇന്നു തെരഞ്ഞെടുക്കും. വൈകിട്ട് അഞ്ച് മണിക്കാണ് റെഡ് വളന്റിയര്‍ മാർച്ചും പൊതു സമ്മേളനവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."