HOME
DETAILS

കെ. ഗിരീഷ്‌കുമാറിന് മീഡിയാ അക്കാദമി ഫെലോഷിപ്പ്

  
backup
March 04 2018 | 15:03 PM

%e0%b4%95%e0%b5%86-%e0%b4%97%e0%b4%bf%e0%b4%b0%e0%b5%80%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%80%e0%b4%a1%e0%b4%bf

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പ് 2017ന് സുപ്രഭാതം ദിനപ്പത്രത്തിലെ ചീഫ് സബ് എഡിറ്റര്‍ കെ. ഗിരീഷ്‌കുമാര്‍ അര്‍ഹനായി. 'ആദിവാസി കുട്ടികളിലെ ശുചിത്വബോധവും മാധ്യമങ്ങളുടെ പങ്കും' വിഷയമാണ് ഗിരീഷ്‌കുമാറിനെ പൊതുഗവേഷണ വിഭാഗത്തിലുള്ള ഫെലോഷിപ്പിന് അര്‍ഹനാക്കിയത്. 10000 രൂപയാണ് ഫെലോഷിപ്പ് തുക.

സൂക്ഷ്മ വിഷയങ്ങളില്‍ ഒരു ലക്ഷം രൂപ വീതമുള്ള ഫെലോഷിപ്പിന് ഡോ. പി.കെ രാജശേഖരന്‍ (ന്യൂസ് എഡിറ്റര്‍, മാതൃഭൂമി 'മലയാളത്തിലെ ലിറ്റില്‍ മാഗസിന്‍ പ്രസ്ഥാനത്തിന്റെ ചരിത്രം'), സാജന്‍ എവുജിന്‍ (ബ്യൂറോ ചീഫ്, ദേശാഭിമാനി കര്‍ഷക, 'ദലിത് അവസ്ഥയും മാധ്യമങ്ങളും സമകാലിക ഇന്ത്യയില്‍') എന്നിവര്‍ ഫെലോഷിപ്പിന് അര്‍ഹരായി.

സമഗ്രവിഷയത്തില്‍ കെ.വി മിന്നു (മാതൃഭൂമി, കൊച്ചി), ബി. ബിജീഷ് (സീനിയര്‍ സബ് എഡിറ്റര്‍, മലയാള മനോരമ, തൃശൂര്‍), ടി.കെ സുജിത്ത് (അസി. എഡിറ്റര്‍, കേരള കൗമുദി), ബി. മനോജ് (സ്‌പെഷല്‍ കറസ്‌പോണ്ടന്റ്, മാതൃഭൂമി), ബി.പി ഇജാസ് (സബ് എഡിറ്റര്‍, മാധ്യമം, കോഴിക്കോട്), ഡി. ജയകൃഷ്ണന്‍ (സീനിയര്‍ സബ് എഡിറ്റര്‍, മലയാള മനോരമ, കൊല്ലം), എം. ദീപ (മുന്‍ ലേഖിക, ഏഷ്യനെറ്റ് ന്യൂസ്), പി.എസ് വിനയ (മാതൃഭൂമി ന്യൂസ്, ന്യൂഡല്‍ഹി), ഡോ. ബി. ബാലഗോപാല്‍ (ബ്യൂറോ ചീഫ്‌ന്യൂസ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ ടി.വി) എന്നിവര്‍ക്ക് 75,000 രൂപ വീതമാണ് ഫെലോഷിപ്പ്.

പൊതുഗവേഷണ മേഖലയില്‍ സീമ മോഹന്‍ലാല്‍ (ദീപിക, കൊച്ചി), സോയ് പുളിക്കല്‍ (സീനിയര്‍ സബ് എഡിറ്റര്‍, മലയാള മനോരമ, മലപ്പുറം), ഇ.വി ഉണ്ണികൃഷ്ണന്‍ (ചീഫ് റിപ്പോര്‍ട്ടര്‍, മാതൃഭൂമി, കാസര്‍കോട്), ടി.കെ സജീവ്കുമാര്‍ (ന്യൂസ് എഡിറ്റര്‍, കേരള കൗമുദി, തിരുവനന്തപുരം), പാര്‍വതി ചന്ദ്രന്‍ (അസി. പ്രൊഫസര്‍ സെന്റ് സേവ്യഴ്‌സ്, വൈക്കം), സി. കാര്‍ത്തിക (അസി. പ്രൊഫസര്‍ അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്, കൊച്ചി), സി.പി ബിജു (ചീഫ് സബ് എഡിറ്റര്‍, മാതൃഭൂമി), എം. പ്രദീപ് (ടീച്ചര്‍, ഗവ. എച്ച്.എസ്.എസ് ചേലാരി, മലപ്പുറം), ജോമിച്ചന്‍ ജോസ് (സീനിയര്‍ റിപ്പോര്‍ട്ടര്‍, മലയാള മനോരമ, മലപ്പുറം), കെ. പ്രദീപ്കുമാര്‍ (ബ്യൂറോ ചീഫ്, എ.സി.വി ന്യൂസ്, കൊല്ലം) എന്നിവര്‍ക്ക് 10,000 രൂപ വീതവും ഫെലോഷിപ്പ് നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അറിയിച്ചു.

ഡോ. എം. ലീലാവതി, തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. അച്യുതന്‍, ഡോ. ജെ. പ്രഭാഷ്, ഡോ. കെ. അമ്പാടി, ഡോ. നീതു സോന എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. ഫെലോഷിപ്പ് ലഭിച്ച് ഇനിയും പ്രബന്ധം സമര്‍പ്പിച്ചിട്ടില്ലാത്തവരുടെയും മാധ്യമ മേഖലയുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ സമര്‍പ്പിച്ചവരുടെയും അപേക്ഷകള്‍ വിധിനിര്‍ണയത്തില്‍ പരിഗണനാര്‍ഹമല്ലെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തിയതായും ചെയര്‍മാന്‍ അറിയിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago