HOME
DETAILS

കണ്ടുപഠിക്കണം ഈ ഭരണാധികാരിയെ

  
backup
March 05 2018 | 01:03 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82-%e0%b4%88-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%be%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be


റോം സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കും വിധം സത്വതാല്‍പര്യങ്ങള്‍ക്കും അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കും മാത്രമായി ചുരുങ്ങുന്ന സമകാലിക രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ നിന്നു വ്യതിരിക്തമായി ലോക ജനതയുടെ ഹൃദയം കീഴടക്കുകയാണ് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
തന്റെ പതിനെട്ടാം വയസിലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.
നജ്മത്തിന്‍ എര്‍ബകാന്റെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കുകയും 1994 മാര്‍ച്ചില്‍ ഇസ്താംബൂള്‍ നഗരസഭയിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടി നഗരസഭയുടെ മേയറായ ഉര്‍ദുഗാന്‍ വളരെ വികസനാത്മകമായ പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്.
ഈ ചുവടുവയ്പ്പായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉയര്‍ച്ചകള്‍ക്ക് നിദാനമായത്. 'ഞാന്‍ ഒപ്പിടാനുള്ള ഫയലുകള്‍ മേശപ്പുറത്ത് ഉണ്ടായിരിക്കെ ഞാന്‍ ഉറക്കത്തിലേക്ക് പോവുകയില്ല. അഥവാ ഞാന്‍ മരണപ്പെടുകയാണെങ്കില്‍ ഒരു ഫയല്‍ പോലും നോക്കാതെ ബാക്കിയുണ്ടാവാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അത് എന്റെ ജനങ്ങള്‍ക്ക് വിഷമമാകു'മെന്ന് വേവലാതിപ്പെട്ട മറ്റൊരു ഭരണാധികാരി ഇന്ന് ലോകത്തുണ്ടാവില്ല.
മര്‍ദിത വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്ത് ഇതര രാഷ്ട്ര നേതാക്കളില്‍ നിന്നും വ്യത്യസ്തമായിരിക്കുകയാണ് അദ്ദേഹം.
2011ല്‍ ആഫ്രിക്കയിലുണ്ടായ വരള്‍ച്ചയുടെ ഘട്ടത്തില്‍ 120 ലക്ഷത്തോളം ജനങ്ങള്‍ ദുരിതക്കയത്തിലകപ്പെട്ട സന്ദര്‍ഭത്തില്‍ ലോകരാഷ്ട്രങ്ങള്‍ അവരെ അവഗണിച്ചപ്പോള്‍ അവിടെ തന്റെ പത്‌നിയേയും മന്ത്രിമാരേയും കൂട്ടി സന്ദര്‍ശനം നടത്തുകയും ശ്രദ്ധേയമായ സഹായഹസ്തങ്ങളുടെ സാഗരം തീര്‍ത്ത് അശരണരുടെ അത്താണിയാവുകയുമായി ഉര്‍ദുഗാന്‍.
ഫലസ്തീന്‍, റോഹിംഗ്യ, സിറിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന ക്രൂരതകള്‍ക്കെതിരേ ശക്തമായി പോരാടുന്ന വ്യക്തിയാണദ്ദേഹം. ജറൂസലം തലസ്ഥാനമാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന്റെ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചു.
മ്യാന്‍മറിലെ ഭരണ ക്രൂരതകള്‍ക്കെതിരേ സൈന്യത്തെ ഇറക്കുകയും കോടികളുടെ സഹായമെത്തിക്കുകയും സിറിയയുടെ സമാധാനത്തിനുവേണ്ടി ബശ്ശാറുല്‍ അസദെന്ന ഏകാധിപതിക്കെതിരേ ആശാവഹമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും സമാധാനത്തിന്റെ തുരുത്തായി മാറുകയുമാണ് തുര്‍ക്കിയുടെ ജനകീയ നേതാവ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago