വാട്ടര്‍ അതോറിറ്റി വര്‍ഷം 381 കോടിയുടെ നഷ്ടത്തില്‍
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി വര്‍ഷത്തില്‍ 381.60 കോടിയുടെ നഷ്ടത്തില്‍. ഇത്തരത്തില്‍ ഏതാനും നാളുകള്‍കൂടി മുന്നോട്ടുപോകുകയാണെങ്കില്‍ കെ.എസ്.ആര്‍.ടി.സി പോലെ സര്‍ക്കാരിന് മറ്റൊരു ബാധ്യതയായി വാട്ടര്‍ അതോറിറ്റിയും മാറുമെന്നാണ് ആശങ്ക. ശമ്പളവും പെന്‍ഷനും തന്നെയാണ് വാട്ടര്‍ അതോറിറ്റിയേയും ബാധിച്ചിട്ടുള്ള ഏറ്റവും വലിയ ബാധ്യത. ശമ്പളവും കരാര്‍ വേതനവുമായി വര്‍ഷത്തില്‍ 459 കോടി രൂപ നല്‍കേണ്ടിവരുന്ന അതോറിറ്റി 210 കോടി രൂപ പെന്‍ഷനുവേണ്ടിയും കണ്ടെത്തേണ്ടി വരുന്നു. കമ്യൂട്ടേഷനും മറ്റു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കുമായി 98.04 കോടിയും അറ്റകുറ്റപ്പണിക്കായി 96 കോടിയും വര്‍ഷത്തില്‍ ചെലവാക്കുന്നുണ്ട്. വൈദ്യുതിക്കായി 284.40 കോടി രൂപ നല്‍കുന്നതാണ് മറ്റൊരു വമ്പന്‍ ചെലവ്. വായ്പ തിരിച്ചടവിനായി 48 കോടിയും എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകള്‍ക്കായി 81 കോടിയും വേണ്ടിവരുന്നുണ്ട്.
എന്നാല്‍ വെള്ളക്കരമായി 588.84 കോടി രൂപ മാത്രമാണ് അതോറിറ്റിക്ക് വര്‍ഷത്തില്‍ ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള 312.24 കോടിയും കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന 23.76 കോടിയുമാണ് മറ്റു സ്രോതസുകള്‍. അത്തരത്തില്‍ 894.84 കോടി രൂപ വരവായി ലഭിക്കുമ്പോള്‍ 1276.44 കോടി രൂപയുടെ ചെലവ് വരുന്ന അതോറിറ്റി നാനൂറ് കോടിക്കടുത്ത് നഷ്ടത്തിലാണ് പോകുന്നത്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ വെള്ളക്കരത്തില്‍നിന്നും 46.57 കോടി രൂപ പ്രതിമാസം വരുമാനമായി ലഭിച്ച അതോറിറ്റിക്ക് കേരള സര്‍ക്കാര്‍ പദ്ധതിയേതര വിഹിതമായി 26.02 കോടിയും കേന്ദ്ര സര്‍ക്കാര്‍ 1.98 കോടി വീതവും നല്‍കി. പക്ഷേ എല്ലാം കൂടി പ്രതിമാസം ചെലവുവന്നത് 106.37 കോടി രൂപയും. വായ്പ തിരിച്ചടവുപോലും മുടങ്ങുന്ന അവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. ഇങ്ങനെ തുടര്‍ന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം തന്നെ നിലയ്ക്കുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."