HOME
DETAILS
MAL
ഒരുമുഴം മുന്‍പെ കാട്ടാക്കട, ചെമ്മരുതി ഗ്രാമപഞ്ചായത്തുകള്‍
backup
March 05 2018 | 01:03 AM
കൊണ്ടോട്ടി:സംസ്ഥാനത്ത് 2018-19 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിച്ച ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, ചെമ്മരുതി ഗ്രാമ പഞ്ചായത്തുകള്‍.
കാട്ടാക്കട ഗ്രാമ പഞ്ചായത്തിന്റെ 987.56 ലക്ഷത്തിന്റെ 147 പദ്ധതികള്‍ക്കും ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ 877.71 ലക്ഷത്തിന്റെ 128 പദ്ധതികള്‍ക്കുമാണ് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നിര്‍വഹണത്തിന് 12 മാസം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."