ദേശീയ ജലവിഭവ ഉച്ചകോടി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി, ഇറാം ഗ്രൂപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ദേശീയ ജലവിഭവ ഉച്ചകോടിയും പ്രദര്‍ശനവും മാര്‍ച്ച് ആറിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ജലവിഭവ കൈകാര്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളുമാണ് ഉച്ചകോടിയില്‍ സംഗമിക്കുന്നത്. ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി.തോമസ്, ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, മേയര്‍ അഡ്വ. വി.കെ.പ്രശാന്ത് എന്നിവര്‍ പങ്കെടുക്കും. രാത്രി ഏഴിന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സമാപന സന്ദേശം നല്‍കും.
സുസ്ഥിര ജല സംരക്ഷണത്തെപ്പറ്റിയും ഈ രംഗത്തെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളും കേരളത്തിന്റെ ജലസുരക്ഷയും ശേഷിയും വര്‍ധിപ്പിക്കുന്നതിനു ചെയ്യേണ്ട കാര്യങ്ങളും ഉച്ചകോടിയില്‍ രണ്ടു സെഷനുകളിലായി ചര്‍ച്ചചെയ്യും. ജല സാങ്കേതിക വിദ്യകളും സേവനങ്ങളും, വാട്ടര്‍ ഓഡിറ്റിംഗ്, ഭൂഗര്‍ഭ ജല നിര്‍വഹണവും സംരക്ഷണവും ജലവിഭവവും കാലാവസ്ഥാ വ്യതിയാനവും നഗരങ്ങളിലെ വെള്ളപ്പൊക്കം, ജല മാലിന്യങ്ങളുടെ ഭാവി, മഴവെള്ള സംഭരണം തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയുടെ മുന്നില്‍ വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."