HOME
DETAILS
MAL
ചെറുകിട-സൂക്ഷ്മ വ്യവസായങ്ങള്‍ക്കായി പാക്കേജ്: മന്ത്രി
backup
March 05 2018 | 21:03 PM
തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് തയാറാക്കുമെന്ന് വ്യവസായ മന്ത്രി എ.സിമൊയ്തീന്‍. ഈ വിഭാഗത്തിലെ തകര്‍ച്ച നേരിടുന്ന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കരിമണല്‍ ഖനനത്തിന് എല്ലാ വിഭാഗം ജനങ്ങളോടും ചര്‍ച്ച നടത്തി സമവായമുണ്ടാക്കുമെന്നും ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
വാണിജ്യ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വാണിജ്യ മിഷന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."