കൊച്ചി മെട്രോ നഷ്ടത്തില്‍; മറ്റു വരുമാനമാര്‍ഗം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചി മെട്രോ ലാഭത്തിലല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ മറ്റ് മെട്രോകള്‍ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോള്‍ അത്തരം വരുമാനം കൊച്ചി മെട്രോയ്ക്ക് ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു. മെട്രോയുടെ തൂണുകളിലും മീഡിയനുകളിലും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കരാര്‍ നല്‍കിയിട്ടുണ്ട്. ദേശീയപാത അതോറിറ്റിയുടെ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനു വേണ്ടി നടപടികള്‍ സ്വീകരിച്ചുവരുന്നു. മെട്രോ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും പരസ്യം പ്രദര്‍ശിപ്പിക്കുവാനും സ്‌റ്റേഷനുകളിലുള്ള സ്ഥലസൗകര്യം വാണിജ്യാവശ്യങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കുവാനും ഉദ്ദേശിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാര്‍പ്പിട, വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്ന പദ്ധതിക്കായി 17.315 ഏക്കര്‍ ഭൂമി വിട്ടു നല്‍കുന്നത് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."