ഹൈസ്പീഡ് ട്രെയിന്‍ കോറിഡോര്‍ പദ്ധതിയുമായി റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഹൈസ്പീഡ് ട്രെയിന്‍ കോറിഡോര്‍ പദ്ധതി വരുന്നു. 10 ലക്ഷം കോടി രൂപ ചെലവിട്ട് പൂര്‍ത്തിയാക്കുന്ന പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല ഹൈവേ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
അടുത്തമാസം പ്രഖ്യാപനമുണ്ടാകുമെന്നാണ് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചത്. ഹൈസ്പീഡ് കോറിഡോര്‍ പദ്ധതി എതെല്ലാം നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കുമെന്നതുസംബന്ധിച്ചും പ്രഖ്യാപനമുണ്ടാകും. മണിക്കൂറില്‍ 200 കി.മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന തരത്തിലാണ് പദ്ധതി തയാറാക്കുന്നത്. തൂണുകളില്‍ ഉയര്‍ത്തുന്ന റെയില്‍പാത രണ്ട് ലൈനുകളായിട്ടാണ് നിര്‍മിക്കുക. ഭാരം കുറഞ്ഞ അലൂമിനിയം കോച്ചുകളായിട്ടാണ് ട്രെയിന്‍ രൂപകല്‍പന ചെയ്യുന്നത്.
ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ഒരു ലക്ഷം കോടി ചെലവില്‍ 534 കി.മീറ്റര്‍ നീളം വരുന്ന ട്രെയിന്‍ കോറിഡോര്‍ പദ്ധതി മുംബൈക്കും അഹമ്മദാബാദിനും ഇടയില്‍ നടപ്പാക്കുന്നതിന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. 2022 അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിനുപിന്നാലെ ഡല്‍ഹി-ചണ്ഡീഗഡ്, ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത, ബംഗളൂരു-ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചും റെയില്‍ കോറിഡോര്‍ പദ്ധതി നടപ്പാക്കുമെന്നും റെയില്‍വേ മന്ത്രാലയം പറയുന്നു. ഇതിനുപുറമെയാണ് 10 ലക്ഷം കോടി രൂപ ചെലവിട്ട് പുതിയ റെയില്‍ കോറിഡോര്‍ പദ്ധതി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."