കുന്ദമംഗലം മിനിസിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തിന് വഴിയൊരുങ്ങി
കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് കൂട്ടിയിട്ട മണ്ണ് എടുത്തുമാറ്റാന്‍ തീരുമാനായി.
ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള മണ്ണ് ബന്ധപ്പെട്ടവരുടെ അറിവോ സമ്മതമോ കൂടാതെ പൊതുമരാമത്ത് വകുപ്പ് ലേലം ചെയ്തതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ജില്ലാ കലക്ടര്‍ തല്‍ക്കാലം ലേല നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിലും മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണത്തിലും പ്രവൃത്തി നടത്തിയപ്പോള്‍ ബാക്കി വന്ന മണ്ണാണ് കൂട്ടിയിട്ടിരുന്നത്. ഇതാണ് ലേലംചെയ്തിരുന്നത്.
ഈ ലേല നടപടികളുമായി മുന്നോട്ട് പോകാനും ബ്ലോക്ക് പഞ്ചായത്തിന് അര്‍ഹതപ്പെട്ട മണ്ണിന്റെ പണം ബ്ലോക്ക് പഞ്ചായത്തിന് നല്‍കാനും മണ്ണ് ഉടന്‍ മാറ്റാനുമാണ് ജില്ലാ കലക്ടര്‍ അസി. എക്‌സികുട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇവിടെയുള്ള മണ്ണ് മിനി സിവില്‍ സ്‌റ്റേഷന്റെ ഉദ്ഘാടനത്തിന് തടസമായി മാറിയിരിക്കുകയായിരുന്നു. മണ്ണ് മാറ്റുന്നതോടെ മിനി സിവില്‍ സ്‌റ്റേഷന്റെ ഉദ്ഘാടന നടപടികള്‍ വേഗത്തിലാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."