HOME
DETAILS
MAL
പൊന്തന്‍പുഴ വനഭൂമി: വനം മന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് കെ.എം മാണി
backup
March 06 2018 | 06:03 AM
തിരുവനന്തപുരം: പൊന്തന്‍പുഴ വനഭൂമി കേസില്‍ വനംമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണി. പൊന്തന്‍പുഴ വനം മേഖലയിലെ ഒരു ഭാഗം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ വനം മന്ത്രി ഉത്തരവിട്ടതിനെതിരേ കെ,എം മാണി നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി. യു.ഡി.എഫ് പിന്തുണയോടെയാണ് മാണി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
കേസ് തോറ്റുകൊടുക്കുന്നതിന് പിന്നില്‍ നിക്ഷിപ്ത താല്പര്യമുണ്ടായെന്ന് മാണി ആരോപിച്ചു.
അതേസമയം, കേസില്‍ സര്‍ക്കാരിന് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു. ഒരിഞ്ച് ഭൂമിപോലും സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുക്കില്ലെന്നും കേസില്‍ പുനഃപരിശോധനാഹരജി നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."