മുത്വലാഖ് ബില്ലിനെതിരേ വനിതാലീഗിന്റെ പാര്‍ലമെന്റ് മാര്‍ച്ച് നാളെ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന മുത്വലാഖ് ബില്ലിനെതിരേ അന്താരാഷ്ട്ര വനിതാദിനമായ നാളെ പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് വനിതാ ലീഗ് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് മാര്‍ച്ച് തുടങ്ങും.
മുസ്ലിം സ്ത്രീകളെ സംരക്ഷിക്കാനുള്ള സംവിധാനം എന്ന് അവകാശപ്പെട്ടാണ് ബി.ജെ.പി സര്‍ക്കാര്‍ ബില്ല് കൊണ്ടുവരുന്നതെങ്കിലും യഥാര്‍ഥത്തില്‍ അത് മുസ്ലിം സ്ത്രീകളുടെ കണ്ണീര്‍തുടയ്ക്കാന്‍ ഉതകുന്നതല്ലെന്നും മറിച്ച് അവരെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുന്നതാണെന്നും വനിതാ ലീഗ് നേതാക്കളായ അഡ്വ. നൂര്‍ബിനാ റഷീദും ജയന്തി രാജനും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നിലവില്‍ കുടുംബകോടതികള്‍ കൈകാര്യംചെയ്തിരുന്ന മുസ്ലിം സ്ത്രീകളുടെ കേസുകള്‍ പുതിയ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ക്രിമിനല്നടപടിയായി മാറുകയാണ് ചെയ്യുന്നത്. ജയിലിലുള്ള ഭര്‍ത്താവിനോട് ഭാര്യക്ക് നഷ്ടപരിഹാരം നല്കണമെന്നമെന്നതടക്കമുള്ള നിര്‍ദേശം പരിഹാസ്യമാണെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."