HOME
DETAILS

അന്താരാഷ്ട്ര കള്ളക്കടത്ത് തലവന്‍ സി.ബി.ഐ പിടിയില്‍

  
backup
March 06 2018 | 19:03 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d


കൊച്ചി: ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിവഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘത്തലവനെ സി.ബി.ഐ പിടികൂടി.
കള്ളക്കടത്തിന് പിടിയിലായ മലയാളി ബി.എസ്.എഫ് കമാന്‍ഡന്റ് ജിബു ഡി. മാത്യുവിന് 45 ലക്ഷം രൂപ കൈമാറിയ കൊല്‍ക്കത്ത സ്വദേശി മുഹമ്മദ് ഇനാമുല്‍ഹഖിനെ(ബിഷു ഷെയ്ഖ്)യാണ് കൊച്ചി സി.ബി.ഐ സംഘം പിടികൂടിയത്. കഴിഞ്ഞ ജനുവരി 30ന് ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടെ ആലപ്പുഴയില്‍വച്ചാണ് ജിബുവിനെ സി.ബി.ഐ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് 45 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമാന്‍ഡന്റായ ജിബുവിന് കള്ളക്കടത്ത് സംഘത്തെ സഹായിച്ചതിന് ലഭിച്ചതാണ് ഈ പണമെന്നാണ് സി.ബി.ഐ നിഗമനം. പണം ബിഷു ഷെയ്ഖ് നല്‍കിയതാണെന്നായിരുന്നു ജിബുവിന്റെ മൊഴി. എന്നാല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ച സി.ബി.ഐ ഇത് വ്യാജപേരാണെന്നും മുഹമ്മദ് ഇനാമുല്‍ഹഖ് എന്നാണ് യഥാര്‍ഥ പേരെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന് സൈബര്‍ വിദഗ്ധരുടെ സഹായത്തോടെയാണ് ഇയാളുടെ വാസസ്ഥലം കണ്ടെത്തിയത്.
തിങ്കളാഴ്ച ധാക്കയില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ ഇനാമുലിനെ സി.ബി.ഐ പിടികൂടുകയായിരുന്നു. ഇയാളെ കൊല്‍ക്കത്ത സി.ബി.ഐ ഓഫിസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം അവിടുത്തെ കോടതിയില്‍ ഹാജരാക്കി. ട്രാന്‍സിസ്റ്റ് വാറണ്ട് വാങ്ങിയാണ് ഇനാമുലിനെ കേരളത്തിലെത്തിച്ചത്. ഇന്ന് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ ഹാജരാക്കും. ബംഗ്ലാദേശില്‍ നിന്ന് കാലിക്കടത്തിന് സഹായിക്കാന്‍ ജിബു ഡി.മാത്യുവിന് ലക്ഷക്കണക്കിന് രൂപ കോഴ നല്‍കിയിരുന്നതായി ഇനാമുല്‍ സി.ബി.ഐയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago
No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago