വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം
തൃശൂര്‍: വെടിക്കെട്ടുകള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന്റെ നോട്ടിസ്. സംസ്ഥാന സര്‍ക്കാരിനും ജില്ലാ കലക്്ടര്‍മാര്‍ക്കുമാണു നോട്ടിസ് അയച്ചിട്ടുള്ളത്. ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസിവ്‌സും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസിവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷനു(പെസോ)മാണു നോട്ടിസ് അയച്ചത്.
ഉത്സവസീസണ്‍ ആരംഭിച്ചതോടെ തൃശൂര്‍ പൂരമടക്കം അനിശ്ചിതത്വത്തിലാക്കിയാണ് കേന്ദ്രനടപടി. 22 നിബന്ധനകളാണ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസിവ് പുറത്തിറക്കിയ ഉത്തരവിലുള്ളത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിനു 250 മീറ്ററിനുള്ളില്‍ സ്‌കൂളോ ആശുപത്രിയോ ഉണ്ടാകാന്‍ പാടില്ല. തൃശൂരില്‍ ജില്ലാ സഹകരണ ആശുപത്രിയും സി.എം.എസ് സ്‌കൂളും ഈ നിബന്ധന പാലിക്കുന്നതിനു തടസ്സമാകും. പൊട്ടിക്കുന്ന സ്ഥലത്തിനു നൂറു മീറ്റര്‍ അകലം വരെ സുരക്ഷാ മേഖലയായിരിക്കണം. ഈ മേഖലയില്‍ കെട്ടിടങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. നൂറു മീറ്റര്‍ പരിധിയിലേക്കു ജനങ്ങളെ പ്രവേശിപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. കരാറുകാര്‍ പെസോ ലൈസന്‍സില്‍ അനുവദിക്കപ്പെട്ടതിലേറെ വെടിക്കെട്ടു സാധനങ്ങള്‍ തയാറാക്കുന്നുണ്ടോയെന്നു നിരീക്ഷിക്കണം.
ജില്ലാ കലക്ടര്‍ ലൈസന്‍സ് നല്‍കിയ വെടിക്കെട്ടു നിര്‍മാണ കരാറുകാരുടെ വെടിക്കോപ്പുകള്‍ വെടിക്കെട്ടിനായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഗുണ്ട്, അമിട്ട്, കുഴിമിന്നില്‍ എന്നീ ഇനങ്ങള്‍ തയാറാക്കാനുള്ള ലൈസന്‍സ് നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരമില്ല. ഇത്തരം ലൈസന്‍സ് നല്‍കേണ്ടതും വെടിക്കെട്ടിനു അനുമതി നല്‍കേണ്ടതും പെസോ ആണെന്നും ഉത്തരവില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ തവണ പ്രത്യേക അനുമതി നല്‍കിയാണ് തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ട് നടക്കുന്നതിനു മിനിട്ടുകള്‍ മുന്‍പു വരേ മന്ത്രിയുടെ നേതൃത്വത്തില്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരം വെടിക്കെട്ട് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."