HOME
DETAILS
MAL
തുര്‍ക്കി സിറിയയില്‍ രണ്ടു ലക്ഷം പേര്‍ക്കുള്ള അഭയാര്‍ഥിക്യാംപുകള്‍ തുറക്കുന്നു
backup
March 06 2018 | 19:03 PM
അങ്കാറ: സിറിയയില്‍ ആഭ്യന്തരയുദ്ധ കെടുതികളില്‍ പ്രയാസപ്പെടുന്ന നാട്ടുകാര്‍ക്കായി തുര്‍ക്കി അഭയാര്‍ഥിക്യാംപുകള്‍ തുറക്കുന്നു. സിറിയയിലെ ഇദ്ലിബിലും തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ സിറിയന്‍ മേഖലകളിലുമായി ഒന്‍പതിടത്തായി ക്യാംപുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണു വിവരം.
തുര്‍ക്കി അധികൃതര്‍ തന്നെ അറിയിച്ചതാണ് ഇക്കാര്യം. 1,70,000 പേര്‍ക്കുള്ള താമസകേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്. ഇതിന്റെ പ്രാരംഭ നടപടികള്‍ റെഡ് ക്രസന്റ് തുര്‍ക്കി ഘടകത്തിന്റെയും തുര്‍ക്കി ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റി എന്നിവയുടെയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും ആഭ്യന്തരയുദ്ധം തകര്‍ത്ത ഇദ്ലിബില്നിന്നുള്ള ജനങ്ങളെ ആയിരിക്കും ഇവിടെ അധിവസിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."