HOME
DETAILS

കിഴക്കന്‍ ഗൂഥയിലെ വിമതര്‍ക്ക് സുരക്ഷിത വഴിയൊരുക്കി റഷ്യ

  
backup
March 06 2018 | 19:03 PM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%97%e0%b5%82%e0%b4%a5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%b0%e0%b5%8d


ദമസ്‌കസ്: സര്‍ക്കാര്‍ സേനയുടെ ആക്രമണം രൂക്ഷമായ കിഴക്കന്‍ ഗൂഥയില്‍നിന്നു പുറത്തുകടക്കാന്‍ വിമതസംഘത്തിന് റഷ്യയുടെ സഹായം. മേഖലയില്‍നിന്നു പുറത്തുകടക്കാന്‍ സുരക്ഷിത മാര്‍ഗമൊരുക്കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. സൈന്യവുമായി പോരാട്ടം തുടരുന്ന സംഘത്തെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണു പുതിയ നീക്കം.
അന്താരാഷ്ട്ര വിമര്‍ശങ്ങള്‍ക്കിടെയും സിറിയന്‍ സൈന്യം വിമതനിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂഥയില്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. മേഖലയുടെ മൂന്നിലൊന്നു ഭാഗം സൈന്യത്തിന്റെ നിയന്ത്രണത്തിലായതായാണ് റിപ്പോര്‍ട്ട്. സിറിയ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തില്‍ പുറത്തേക്കു സുരക്ഷിത മാര്‍ഗമൊരുക്കി വിമതരെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയാണ് റഷ്യ ചെയ്യുന്നത്. നിലവില്‍ കിഴക്കന്‍ ഗൂഥയെ സിറിയന്‍ സൈന്യം പുറത്തുനിന്ന് ഉപരോധിച്ചിരിക്കുകയാണ്.
റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ഇത്തരമൊരു പദ്ധതി വിമതര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. വിമതസംഘങ്ങള്‍ക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം പ്രത്യേക സുരക്ഷാ ഇടനാഴിയിലൂടെ പുറത്തുകടക്കാമെന്ന് മന്ത്രാലയം അറിയിച്ചു. സ്വയരക്ഷക്കാവശ്യമായ ആയുധങ്ങള്‍ കൂടെ കരുതാനും സംഘത്തിന് അനുവാദം നല്‍കിയിട്ടുണ്ട്.
എന്നാല്‍, വിമതര്‍ ഗൂഥ വിട്ട് എങ്ങോട്ടുപോകണമെന്ന കാര്യം റഷ്യ വ്യക്തമാക്കിയിട്ടില്ല. കിഴക്കന്‍ ഗൂഥ വിടാന്‍ സന്നദ്ധരായ എല്ലാ വിമതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുറത്തേക്കു കടക്കാനുള്ള വാഹനങ്ങളും സുരക്ഷയും പദ്ധതിയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സിറിയന്‍ സര്‍ക്കാരിന്റെ ആക്രമണത്തെ തുടര്‍ന്ന് നാലു ലക്ഷത്തോളം സാധാരണക്കാരാണ് മതിയായ ഭക്ഷണവും മരുന്നുമില്ലാതെ കിഴക്കന്‍ ഗൂഥയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്കുവേണ്ട അവശ്യവസ്തുക്കളുമായി തിരിച്ച യു.എന്‍ സഹായസംഘങ്ങളെ കഴിഞ്ഞ ദിവസം മേഖലയിലേക്ക് സിറിയന്‍ വൃത്തങ്ങള്‍ കടത്തിവിട്ടിരുന്നു. 27,000ത്തോളം പേര്‍ക്കുള്ള അടിയന്തര സഹായങ്ങളുമായാണു സംഘം സിറിയയിലെത്തിയത്. നേരത്തെ, ഗൂഥയില്‍ പ്രവേശിക്കുന്നതില്‍നിന്നു സംഘത്തെ തടഞ്ഞിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago