HOME
DETAILS
MAL
നിയമസഭയിലെ കയ്യാങ്കളി: കോടതി അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി
backup
March 07 2018 | 04:03 AM
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചതിനെതിരെ വീണ്ടും പ്രതിപക്ഷം. കേസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്കി. വി.ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
അതേസമയം, കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
വി.ഡി സതീശന് വീണ്ടും വനിത അംഗങ്ങളെ അപമാനിക്കുന്നുവെന്ന ആരോപണവുമായി ബിജിമോള്‍ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."