വെള്ളമുണ്ടയില്‍ പാലിയേറ്റീവ് സെന്റര്‍; കുടുംബസംഗമം നാളെ
മാനന്തവാടി: കമ്യൂണിറ്റി ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനായി പാലിയേറ്റീവ് കുടുംബ സംഗമം നാളെ വൈകുന്നേരം ആറ് മണി മുതല്‍ എട്ടെനാല്‍ സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാല് പഞ്ചായത്തുകളിലെ കിഡ്‌നി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് സൗകര്യമൊരുക്കുന്നതിനായി വെള്ളമുണ്ട പാലിയേറ്റീവ് കെയര്‍ യൂനിറ്റും വടകര തണലും സംയുക്തമായാണ് എട്ടേ നാലില്‍ കമ്യൂണിറ്റി ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്നത്.
നാല് ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചാണ് ഭാവി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഒമാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഖറാമ ചാരിറ്റിബിള്‍ ട്രസ്റ്റാണ് സെന്ററിനാവശ്യമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നല്‍കുന്നത്. രണ്ട് കോടിയോളം രൂപയാണ് ഇതിനായി ട്രസ്റ്റ് ചിലവിടുന്നത്. കെട്ടത്തിന്റെ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്.
രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസിനുള്ള ബാക്കി സംവിധാനങ്ങള്‍ ഒരുക്കിനല്‍കുന്നത് നാല് പഞ്ചായത്തിലെയും നാട്ടുകാരും മറ്റ് സന്മനസ്സുള്ളവരും ചേര്‍ന്നാണ്. വന്‍ സാമ്പത്തിക ചിലവുകളാണ് ഇതിനായി ആവശ്യമായി വരുന്നത്.
തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്ന പാലിയേറ്റീവ് കുടുംബസംഗമത്തില്‍ തണല്‍ ചെയര്‍മാന്‍ ഡോ.ഇദ്‌രീസ, അല്‍ഖറാമ എം.ഡി കുനിങ്ങാരത്ത് നാസര്‍, ജില്ലാ പഞ്ചായത് പ്രസിഡന്റ് ടി ഉഷാകുമാരി, ത്രിതല പഞ്ചായത്ത് പ്രസിഡന്റമാര്‍ തുടങ്ങയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ കൈപ്പാണി ഇബ്രാഹിം, മംഗലശ്ശേരി ശ്രീധരന്‍, പി.ജെ വിന്‍സന്റ്, എകരത്ത് മൊയ്തുഹാജി, ടി.കെ മമ്മൂട്ടി, പി.കെ അമീന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."