കോളറ:രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം
കല്‍പ്പറ്റ: ജില്ലയിലെത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കോളറ രോഗം സംശയിക്കുന്നതിനാല്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ബീഹാറില്‍ നിന്നും വയനാട്ടിലെത്തിയ അഞ്ച് തൊഴിലാളികള്‍ക്കാണ് രോഗം സംശയിക്കുന്നത്. ഇവരില്‍ മൂന്ന് പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
മലിനമായ ജലത്തിലൂടെയാണ് കോളറ പടരുന്നത്. തുറസ്സായ സ്ഥലത്തുളള മല വിസര്‍ജജനവും ഒഴിവാക്കണം. വയറിളക്കവും ഛര്‍ദ്ദിയുമാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കഞ്ഞിവെള്ളം പോലെ മലം പോകുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്. കടുത്ത ദാഹം, താഴ്ന്ന രക്ത സമ്മര്‍ദ്ദം, അയഞ്ഞ പേശികള്‍ എന്നിവയും കാണപ്പെടാം. ചികിത്സിച്ചില്ലെങ്കില്‍ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് മരണം സംഭവിക്കാം. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."