HOME
DETAILS

വരണ്ടുണങ്ങി വയനാട് തിരുനെല്ലിയിലും പരിസരങ്ങളിലും കുടിവെള്ളം കിട്ടാക്കനി

  
backup
March 07 2018 | 07:03 AM

%e0%b4%b5%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8

 

കാട്ടിക്കുളം: വേനല്‍ ശക്തമായതോടെ തിരുനെല്ലിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളം പോലും ലഭിക്കാതെ ജനം ദുരിതത്തില്‍.
തിരുനെല്ലി പഞ്ചായത്തിലെ അരണപാറ നരിക്കല്ല്, അപ്പപാറ, കോട്ടമൂല മിച്ചഭൂമി, കാട്ടിക്കുളം, പുളിമൂട്കുന്ന്, തൃശ്ശിലേരി എന്നിവിടങ്ങളിലാണ് വരള്‍ച്ച രൂക്ഷമായിരിക്കുന്നത്. കാപ്പ് കൊല്ലി പ്രദേശങ്ങളില്‍ എവിടെയും വെള്ളം കിട്ടാനില്ലന്ന് സമീപവാസികള്‍ പറയുന്നു. മുന്‍ വര്‍ഷം റവന്യു വകുപ്പും പഞ്ചായത്തും ലക്ഷങ്ങള്‍ മുടക്കി മിക്ക ഭാഗങ്ങളിലും ടാങ്ക് സ്ഥാപിച്ച് ജലവിതരണം നടത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം വരള്‍ച്ച കഠിനമായിട്ടും കുടിവെള്ളമെത്തിക്കാനായി ഇതുവരം അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ച 60 ഓളം 5000 ലിറ്റര്‍ ശേഷിയുള്ള വെള്ള ടാങ്കുള്‍ ഉപയോഗമില്ലാതെ നശിക്കുകയാണ്. മുന്‍ വര്‍ഷം കലക്ടര്‍ ഇടപെട്ട് വാഹനങ്ങളില്‍ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നാഥനില്ലാത്ത സ്ഥിതിയാണന്നുള്ള ആരോപണവുമുയരുന്നുണ്ട്. പാല്‍വെളിച്ചം ജലവിതരണ പദ്ധതിയില്‍ നിന്നും മിക്ക പ്രദേശങ്ങളിലും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. വാട്ടര്‍ അതോറിറ്റയും കുടിവെള്ളം ലഭ്യമാക്കുന്ന കാര്യത്തില്‍ അലംഭാവം തുടരുകയാണെന്നും ആരോപണമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  6 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  23 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  31 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  39 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago