HOME
DETAILS
MAL
'തടയണകളുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണം'
backup
March 07 2018 | 07:03 AM
വേങ്ങര: കടലുണ്ടി പുഴയിലെ വിവിധ തടയണകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി ശുദ്ധജല വിതരണം കാര്യക്ഷമമാക്കണമെന്ന് ഇന്ത്യന്‍ നാഷനല്‍ ലീഗ് പറപ്പൂര് പഞ്ചായത്ത് കണ്വന്ഷന് ആവശ്യപ്പെട്ടു. വേനല്‍ രൂക്ഷമായി കൊണ്ടിരിക്കെ കല്ലക്കയം തടയണയുടെ ചോര്‍ച്ച തടയാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.എ സമദ് ഉദ്ഘാടനം ചെയ്തു. കുമണ്ണില് ഖാദര്‍ ഹാജി അധ്യക്ഷനായി. ടി. അബ്ബാസ്, തേക്കില്‍ ഹംസ, ടി.കെ മുഹമ്മദ് കുട്ടി, ടി. ജലീല്‍, പി. കബീര്‍, പി. അബൂബക്കര്‍, നാസര്‍ കുഴിപ്പുറം, പഞ്ചിളി കബീര്‍, കറുമണ്ണില്‍ ഖാദര്‍ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."