ഒരു ലക്ഷത്തിലധികം ഓണ്‍ലൈന്‍ വായനക്കാര്‍; മധുരമൊട്ടും കുറയാതെ 'നെല്ലിക്ക'
മാറഞ്ചേരി: കാന്‍സര്‍ എന്ന രോഗത്തിന്റെ പിടിയിലകപ്പെട്ട യുവതിയുടെ ജീവിതം ഇതിവൃത്തമായി പ്രവാസി എഴുത്തുകാരന്‍ റഫീസ് മാറഞ്ചേരി രചിച്ച 'നെല്ലിക്ക' എന്ന നോവലിന് ഒരു ലക്ഷത്തിലധികം ഓണ്‍ലൈന്‍ വായനക്കാര്‍.
മലപ്പുറത്തിന്റെയും തൃശൂരിന്റെയും അതിരുകള്‍ പങ്കിടുന്ന പൊന്നാനി താലൂക്കിലെ മാറഞ്ചേരി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കാന്‍സര്‍ രോഗിയായ യുവതിയുടെ കഥ പറയുന്ന നെല്ലിക്ക പ്രകാശനം ചെയ്തത് നവംബര്‍ ആദ്യവാരം അരങ്ങേറിയ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലാണ്.
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അവതാരിക എഴുതിയിരിക്കുന്ന 'നെല്ലിക്ക' പ്രസിദ്ധീകരിച്ചിരിക്കുന്ന സൈകതം ബുക്‌സിന്റെ വെബ്‌സൈറ്റ് വഴിയും ഫെയ്‌സ്ബുക്കിലെ നെല്ലിക്ക എന്ന പേജ് വഴിയും നോവല്‍ ഡൗണ്‍ലോഡ് ചെയ്തതും വായിച്ചതും ഒരു ലക്ഷത്തിലധികം പേരാണ്.
രോഗം ഒന്നിന്റെയും അവസാനമല്ല, അതൊരു ഓര്‍മപ്പെടുത്തലാണ്.. എത്ര കയ്പ്പും ചവര്‍പ്പും നിറഞ്ഞതാണെങ്കിലും ഒടുവില്‍ മധുരമുണ്ടണ്ട്..
പകരേണ്ടണ്ടത് നമ്മളാണ്. കഥയ്‌ക്കൊപ്പം കഥാകാരന്‍ പറയുന്നത് കേവലം സഹതാപത്തിനപ്പുറം രോഗിക്ക് വേണ്ടണ്ടത് കൂടെ കൂട്ടാനുള്ള സന്മനസാണ് എന്ന് കൂടിയാണ്. പുസ്തകം വാട്ട്‌സാപ്പില്‍ ലഭിക്കാന്‍ ബന്ധപ്പെടാം. 00971 55 2265451.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."