അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കോട്ടക്കല്‍ വില്ലേജ് ഓഫിസില്‍ നിന്നുതിരിയാനിടമില്ല
കോട്ടക്കല്‍: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം കോട്ടക്കല്‍ വില്ലേജ് ഓഫിസില്‍ നിന്നു തിരിയിയാനിടമില്ലാതെ ജനങ്ങളും ജീവനക്കാരും വീര്‍പ്പുമുട്ടുന്നു. ഭൂവിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ പ്രദേശമുള്ള വില്ലേജുകളിലൊന്നാണ് കോട്ടക്കല്‍.
1970 മുതല്‍ നിലവിലുള്ള കോട്ടക്കല്‍ വില്ലേജ് ഇപ്പോള്‍ കോട്ടക്കല്‍ നഗരസഭാ കാര്യാലയം പ്രവര്‍ത്തിക്കുന്ന ഇടുങ്ങിയ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. 2034.7130 ഹെക്ടര്‍ ഭൂ വൃസ്തൃതിയാണ് കോട്ടക്കല്‍ വില്ലേജിനുള്ളത്. എന്നാല്‍ കോട്ടക്കല്‍ വില്ലേജിന്റെ വലിപ്പത്തിലും റവന്യൂ വരുമാനവും അപേക്ഷിച്ച് രണ്ടായി വിഭജിക്കേണ്ട സമയം വൈകി.
ഓഫിസില്‍ വില്ലേജ് ഓഫിസര്‍ അടക്കം ആറു ജീവനക്കാരും ഒരു പാര്‍ട്ട് ടൈം സ്വീപ്പറും ജോലി ചെയ്യുന്നുണ്ട്.
ആവശ്യമായ രേഖകള്‍ സൂക്ഷിക്കുന്നതിന് റെക്കോര്‍ഡ് റൂം പോലുമില്ല. കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ കെട്ടിടവും അതോടൊപ്പം വില്ലേജിനെ രണ്ടായി വിഭജിക്കലും അത്യാവശ്യഘട്ടത്തിലെത്തിയിരിക്കയാണ്. ഇതിനായി മലപ്പുറം റോഡില്‍ രജിസ്ട്രാര്‍ ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സൗകര്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."