HOME
DETAILS
MAL
രോഗം വരാതെ ശ്രദ്ധിക്കാം
backup
March 07 2018 | 08:03 AM
വെള്ളത്തിന്റെ ഉപയോഗത്തില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണം. ശുദ്ധജലം മാത്രമേ ഉപയോഗിവൂ. നിര്‍ജലീകരണം തടയാന്‍ ആവശ്യത്തിന് വെള്ളം കുടിക്കണം. ജലജന്യ രോഗങ്ങളും കാലാവസ്ഥാ വ്യതിയാനവും ചൂട് കൂടുന്നതും മൂലം പടര്‍ന്ന് പിടിക്കുന്ന രോഗങ്ങള്‍ ശുചിത്വവും ശ്രദ്ധയും കൊണ്ട് മാത്രമേ തടയാന്‍ സാധിക്കൂ. വിയര്‍പ്പോടെ കിടന്നുറങ്ങുന്നത് ഒഴിവാക്കുക. കോട്ടന്‍ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കാം. ചിക്കന്‍പോക്സ് അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ 10 മുതല്‍ 15 വരെ ദിവസം കഴിഞ്ഞാല്‍ മാത്രമേ ലക്ഷണങ്ങള്‍ പ്രകടമാകൂ. രോഗം പിടിപെട്ടാല്‍ ഡോക്ടറെ കാണിച്ച് വേണം ചികിത്സ തുടങ്ങാന്‍. കുട്ടികള്‍ക്ക് അണുബാധ പിടിപെടുന്നതില്‍ നിന്നു തടയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."