ചെറുപുഴ ചെക്ക്ഡാമിലെ വെള്ളം തുറന്നുവിടാന്‍ നീക്കം
ചെറുപുഴ: വാട്ടര്‍ അതോറിറ്റിയുടെ സമ്മര്‍ദം ശക്തമായതോടെ ചെറുപുഴ ചെക്ക്ഡാമിലെ വെള്ളം തുറന്നുവിടാന്‍ വീണ്ടും നീക്കം. ഇന്നലെ രാവിലെ 11ഓടെയാണ് ചെറുപുഴ വെന്റഡ് ചെക്ക് ഡാം കം ട്രാക്ടര്‍ വേയുടെ ഭാഗമായുള്ള തടയണയിലെ വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
ചെറുകിട ജലവിഭവ വകുപ്പ് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. ഗോപകുമാര്‍, അസി. എന്‍ജിനീയര്‍ സി.എം മധുസൂദനന് എന്നിവര്‍ പരിശോധനക്കെത്തിയത്. ഡാം പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെത്തുന്നതറിഞ്ഞ് തടയണ ഉള്‍പ്പെടുന്ന പ്രദേശത്തെ നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
വാട്ടര്‍ അതോറിറ്റിയുടെ ആവശ്യം ചെറുപുഴ പ്രദേശത്തുള്ളവരുടെ കുടിവെള്ളം മുട്ടിക്കാനേ ഉപകരിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍. ചെറുപുഴ പഞ്ചായത്തിലെ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. വെള്ളം തുറന്നു വിടുന്നതിലുള്ള പ്രതിഷേധം അവരും ഉദ്യോഗസ്ഥരെ അറിയിച്ചു.
1450 ഹെക്ടറോളം പ്രദേശത്ത് ജലസേചന സൗകര്യം ലക്ഷ്യമിട്ടാണ് തടയണ നിര്‍മിച്ചത്. 7 കോടിയോളം രൂപ ചെലവഴിച്ച് 2017 മാര്‍ച്ചിലാണ് തടയണ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."