HOME
DETAILS
MAL
സിഗ്നല്‍ തകരാര്‍: പള്ളിക്കര റെയില്‍വേ ഗേറ്റ് പണിമുടക്കി
backup
March 07 2018 | 08:03 AM
നീലേശ്വരം: സിഗ്നല്‍ തകരാറിനെ തുടര്‍ന്നു ദേശീയപാതയില്‍ പള്ളിക്കരയിലെ റെയില്‍വേ ഗേറ്റ് പണിമുടക്കി. ഇതേ തുടര്‍ന്നു ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ചെറുവത്തൂര്‍ ഭാഗത്തേക്കുള്ള ഇന്റര്‍സിറ്റി എക്സ്പ്രസ് കടന്നു പോകുന്നതിനായി
അടച്ചിട്ട ഗേറ്റാണ് സിഗ്നല്‍ തകരാറിനെ തുടര്‍ന്നു തുറക്കാന്‍ കഴിയാതെ വന്നത്. ഗേറ്റ് കീപ്പര്‍ ഏറെ നേരം ശ്രമിച്ചെങ്കിലും ഗേറ്റ് തുറക്കാനായില്ല. ഇതോടെ തുടര്‍ച്ചയായി ഹോണ്‍ മുഴക്കി ഇരുഭാഗത്തും വാഹന നിര രൂപപ്പെട്ടു. ഉച്ചയായതിനാല്‍ വാഹനങ്ങള്‍ കുറവായതിനാല്‍ കാര്യങ്ങള്‍
നിയന്ത്രണവിധേയമായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ നിന്നു വിദഗ്ദര്‍ എത്തി തകരാര്‍ പരിഹരിച്ചതോടെയാണ് ഗേറ്റ് തുറക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."