HOME
DETAILS

ഉള്ളാള്‍ ദര്‍ഗയിലെ ഭരണം: ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതം

  
backup
June 01 2016 | 23:06 PM

%e0%b4%89%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82

കാസര്‍കോട്:  ദക്ഷിണേന്ത്യയിലെ  പ്രധാന തീര്‍ഥാടന കേന്ദ്രമായ ഉള്ളാള്‍ ദര്‍ഗയിലെ ഭരണ സമിതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം  ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഉള്ളാള്‍ ഭരണസമിതി ഭാരവാഹികളും,അംഗങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദര്‍ഗയിലെ ഭരണ സംബന്ധമായ പ്രശ്‌നങ്ങള്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ രമ്യമായി പരിഹരിച്ചുവെന്നും,തങ്ങളെ മംഗളൂരുവിലെ പമ്പ് വെല്‍ സര്‍ക്കിളില്‍ നിന്നും ഒട്ടനവധി വാഹനങ്ങളുടെ അകമ്പടിയോടെ ഉള്ളാളിലേക്കു സ്വീകരിച്ചു കൊണ്ട് വന്നുവെന്നും കഴിഞ്ഞ ദിവസം ചില പത്ര മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തിരുന്നു, ഇത് തികച്ചും അടിസ്ഥാന രഹിതമാണ്. ഫസല്‍ കോയമ്മ തങ്ങള്‍ കഴിഞ്ഞ ഇരുപത്തിയെട്ടിന് ഉള്ളാളില്‍ വന്ന് പുതിയ ഭരണ സമിതിയെ അംഗീകരിക്കുകയും, പുതിയ പ്രസിഡന്റിനെ അനുമോദിച്ച്  അദ്ദേഹത്തിന്റെ കയ്യില്‍ മുന്‍ ഭരണ സമിതി ട്രഷറര്‍ എല്‍പ്പിച്ച ഒരു ഭണ്ഡാരത്തിന്റെ  താക്കോല്‍  ഏല്‍പ്പിക്കുകയും മാത്രമാണ് ചെയ്തത്.ഇതിന് പുറമേ കമ്മറ്റി അംഗങ്ങള്‍ക്ക് കുറച്ച്  നേരം ഉപദേശങ്ങളും നല്കിയിരുന്നു.  ഇതല്ലാതെ സ്വീകരണങ്ങളോ  മറ്റോ  ഉണ്ടായിട്ടില്ല.
നാനാ ജാതി മതസ്ഥര്‍ തീര്‍ഥാടനത്തിന് എത്തുന്ന ഇവിടെ  അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉറൂസ് കഴിഞ്ഞതിനു ശേഷം ആറ് മാസത്തിനിടയിലാണ്  ഭരണ സമിതിയെ തെരഞ്ഞെടുക്കല്‍. ഉള്ളാളിലെ വിവിധ മഹല്ലുകളില്‍ നിന്നായി 50 പേരും, നോമിനേറ്റ് ചെയ്യപ്പെടുന്ന 5 പേരും ഉള്‍പ്പെടെ 55 അംഗ ഭരണസമിതിയാണ് ഇവിടെ കാലങ്ങളായി ഭരണം നടത്തി വരുന്നത്. എന്നാല്‍ 2015- 2020 വര്‍ഷത്തേക്കുള്ള കമ്മിറ്റിയെ ഇവിടെ തെരഞ്ഞെടുത്തിരുന്നെങ്കിലും പ്രസ്തുത  ഭരണ സമിതി പ്രവര്‍ത്തനങ്ങളില്‍ പിന്നോക്കം പോയതിനെ തുടര്‍ന്ന് പുതിയ ഭരണ സമിതിയെ  തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.  ഈ  ഏപ്രില്‍ 26ന് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുകയുണ്ടായി.
ഏപ്രില്‍ 26 ന്  49 പേര്‍ സംബന്ധിച്ച  യോഗത്തില്‍ കാന്തപുരം വിഭാഗത്തിലെ ഒരാള്‍ ഇറങ്ങിപ്പോകുകയും തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ 26 പേരുടെ പിന്തുണയോടെ  ഭരണസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ ഇത് അംഗീകരിക്കാതെ കാന്തപുരത്തെ അനുകൂലിക്കുന്ന 22പേരില്‍ ഒരാളായ  അഹമ്മദ്  ബുഖാരിയെ പ്രസിഡന്റ് ആയി നിയമിച്ച് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ രംഗത്ത് വന്നതോടെയാണ്  ഭരണ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
ഇതിനിടയില്‍  തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ സ്റ്റേ ചെയ്യുന്നതിന് വേണ്ടി കാന്തപുരം വിഭാഗം പല   ശ്രമങ്ങളും  നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. ഇവര്‍  കര്‍ണ്ണാടക വഖഫ് ബോര്‍ഡിലെ ചിലരെ സ്വാധീനിച്ച്  എട്ടംഗ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയെ ഇവിടെ നിയമിച്ചെങ്കിലും ഇവര്‍ ഇവിടെ അധികാരം ഏറ്റെടുക്കാന്‍  വന്നെങ്കിലും മഹല്ല് നിവാസികള്‍ തടയുകയായിരുന്നു.
  തുടര്‍ന്ന്  പുതിയ ഭരണ സമിതി പ്രസിഡന്റ് ഹാജി റഷീദ് ഉള്ളാള്‍, കമ്മിറ്റിയംഗം യു.ബി സിദ്ധീഖ് എന്നിവര്‍ അഡ്വ. കെ.പി.എ ശുക്കൂര്‍ മുഖേന കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന്  വഖഫ്  ബോര്‍ഡ് നിയമിച്ച അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയെ മെയ് 26ന് ഹൈക്കോടതി  ജഡ്ജ്  ബൊപ്പണ്ണ മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്യുകയുമുണ്ടായി. ഇതിനാലാണ് ഫസല്‍ കോയമ്മ തങ്ങള്‍ ഉള്ളാള്‍ ഭരണസമിതിയെ അംഗീകരിച്ചത്. പുതിയ ഭരണ സമിതിയുടെ അംഗങ്ങള്‍ 26ആയിരുന്നത് ഇപ്പോള്‍ 33അംഗങ്ങളായി ഉയര്‍ന്നിട്ടുണ്ട്. അഞ്ചു പേരെ നോമിനേറ്റു ചെയ്യപ്പെടുകയും, രണ്ടു  പേരെ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുകയും  ചെയ്തതിനെ തുടര്‍ന്നാണിത്.
റമദാന്‍ കഴിഞ്ഞതിനു ശേഷം പുതിയ ഭരണ സമിതിയില്‍ നിന്നും ഇവിടെയുള്ള  രണ്ടു ട്രസ്റ്റുകളിലേക്ക്  ഭാരവാഹികളെ തെരഞ്ഞെടുക്കും. എന്നാല്‍ കാന്തപുരം വിഭാഗത്തിലെ 22 പേരും ഇത് വരെ കമ്മിറ്റി യോഗത്തിലോ മറ്റോ  വന്നിട്ടില്ല. ഉള്ളാളിലെ ഭരണ ഘടന പ്രകാരം  ഭരണ സമിതിയുമായി ബന്ധപ്പെട്ട് തീരുമാനം കൈകൊള്ളാന്‍ ഇവിടെ  ഖാസി സ്ഥാനം ഏറ്റെടുക്കുന്നവര്‍ക്ക് അധികാരമില്ല. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഹാജി ബാവ മുഹമ്മദ്, ഫാറൂഖ് ഉള്ളാള്‍, മുഹമ്മദ് മുസ്തഫ, കെ.എന്‍ മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, മുഹമ്മദ് ഹാജി അക്കരെ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  43 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  43 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago