ലൈംഗികാതിക്രമ കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുത്: ജഡ്ജ് പി.എസ് ശശികുമാര്‍
കാസര്‍കോട്: ബലാത്സംഗം അടക്കമുള്ള കേസുകളിലെ പോലെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളിലും ഇരകളുടെ പേരോ വിലാസമോ മാധ്യമങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അഡിഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് പി.എസ് ശശികുമാര്‍. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ,് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, പ്രസ്‌ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച പോക്‌സോ നിയമം മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ പരിഗണിക്കുന്ന പോക്‌സോ നിയമം സമഗ്രവും സമ്പൂര്‍ണവുമാണ്. പോക്‌സോ കേസില്‍ ഇരകളെ തിരിച്ചറിയാന്‍ കഴിയുന്ന എന്തെങ്കിലും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് പോക്‌സോ നിയമത്തില്‍ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. ബലാത്സംഗം പോലുള്ള കേസുകളില്‍ നടക്കുന്ന വിചാരണകള്‍ കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കരുത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമകേസുകളില്‍ ഒടുവില്‍ പ്രതികള്‍ക്കു ലഭിക്കുന്ന ശിക്ഷ റിപ്പോര്‍ട്ട് ചെയ്യുന്നതിലാണ് മാധ്യമ പ്രവര്‍ത്തകള്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്‍, ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ ഡീനാ ഭരതന്‍, പ്രസ് ക്ലബ് സെക്രട്ടറി വിനോദ് പായം സംസാരിച്ചു.
പോക്‌സോ നിയമം 'എന്ത്, എന്തിന്' എന്ന വിഷയത്തില്‍ സബ് ജഡ്ജ് ഫിലിപ്പ് തോമസ്, 'ബാലാവകാശങ്ങളും മാധ്യമ ധര്‍മ്മവും' എന്ന വിഷയത്തില്‍ പി. ബിജു എന്നിവര്‍ ക്ലാസെടുത്തു.
ലൈംഗികാതിക്രമങ്ങളില്‍ നിന്നു കുട്ടികള സംരക്ഷിക്കല്‍ നിയമവും സമൂഹ ധര്‍മ്മവും എന്ന വിഷയത്തില്‍ നടന്ന പൊതു സംവാദം കലക്ടര്‍ കെ. ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്‍ അധ്യക്ഷനായി. ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ മുഖ്യാതിഥിയായി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ മാധുരി എസ്. ബോസ് മുഖ്യപ്രഭാഷണം നടത്തി.
നാരായണന്‍ പെരിയ, വി.വി പ്രഭാകരന്‍, എംയ ഉദയകുമാര്‍, മധു മുതിയാക്കല്‍, വിനോയ് മാത്യു, സുനില്‍ വേപ്പ്, സണ്ണി ജോസഫ്, റൂബിന്‍ ജോസഫ്, കെ.വി പത്മേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."