ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രണ്ടു ദിവസത്തിനകം
തിരുവനന്തപുരം: ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ രണ്ട് ദിവസത്തിനുള്ളില്‍ ഐ.ഐ.സി.സി പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് പറഞ്ഞു. സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിന് ഇന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. ശുഹൈബ് വധം സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് കൈയാളാനുള്ള ധാര്‍മികമായ ഉത്തരവാദിത്വം നഷ്ടമായെന്ന് ഹസന് പറഞ്ഞു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കോടതി വിധി സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമേറ്റ കനത്ത തിരിച്ചടിയാണ്. കേസില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണമല്ല നടക്കുന്നതെന്ന കോണ്‍ഗ്രസിന്റെ ആക്ഷേപം ശരിവയ്ക്കുന്നതാണ് വിധി. നിഷ്പക്ഷമായ നീതിനിര്‍വഹണം നടത്താത്തതിന് മുഖ്യമന്ത്രിക്കെതിരായ ശക്തമായ വിധിയാണ് ഹൈക്കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഹസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."