ഭൂമിയിടപാട് കേസ് നടത്തിപ്പിന്റെ ചുമതല സിനഡ് ഏറ്റെടുത്തു
കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടിലെ കേസ് നടത്തിപ്പ് ചുമതല സിനഡ് ഏറ്റെടുത്തു. കേസ് നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് വീഴ്ച പറ്റിയെന്ന നിഗമനത്തെ തുടര്‍ന്നാണ് സിനഡ് കേസ് നടത്തിപ്പ് ഏറ്റെടുക്കുന്നത്. കസ് നടത്തിപ്പിന് സഭാ സിനഡ് പ്രത്യേക സമിതിക്ക് രൂപം നല്‍കി. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിലുള്ള സമിതിയാവും തുടര്‍ന്നങ്ങോട്ടുള്ള മുഴുവന്‍ കേസ് നടത്തിപ്പിനും മേല്‍നോട്ടം വഹിക്കുക. കേസ് നടത്തിപ്പില്‍ തുടക്കം മുതല്‍ വീഴ്ചവന്നുവെന്നാണ് സ്ഥിരം സിനഡിന്റെ വിലയിരുത്തല്‍. കേസിനായി അഭിഭാഷകരെ നിയമിക്കുന്നതടക്കം മുഴുവന്‍ കാര്യങ്ങളിലും തീരുമാനമെടുക്കുക മൂന്നംഗ സമിതിയാകും.
അതേസമയം ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷമേ ഭൂമി ഇടപാടിനെ പറ്റി എഫ്.ഐ.ആര്‍ ചുമത്തൂ എന്ന് എറണാകുളം സെന്‍ട്രല്‍ പൊലിസ് അറിയിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം നാലു പേര്‍ക്കെതിരേ കേസ് ചുമത്താനാണ് പൊലിസ് തീരുമാനം. എന്നാല്‍ കേസ് ഇന്ന് രജിസ്റ്റര്‍ചെയ്യുമെന്നാണ് പൊലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."