HOME
DETAILS
MAL
വാഹനനിയമലംഘനം ആവര്‍ത്തിച്ചാല്‍ ജയില്‍ശിക്ഷ
backup
March 08 2018 | 11:03 AM
ജിദ്ദ: വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നതിനും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരിക രണ്ട് സാഹചര്യങ്ങളില്‍ മാത്രമാണെന്ന് സഊദി ട്രാഫിക് മേധാവി.
കുറ്റവാളിയെ ജയിലിലടക്കാന്‍ സ്പെഷ്യല്‍ കോര്‍ട്ട് ആവശ്യപ്പെടുകയോ നിയമ ലംഘനം തുടരെ ആവര്‍ത്തിക്കുകയോ ചെയ്താലാണു തടവ് അനുഭവിക്കേണ്ടി വരിക. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെയാണു പിഴ ഈടാക്കുക. ഭൂരിഭാഗവും അപകടങ്ങളില്‍ വില്ലനാകുന്നത് മൊബൈല്‍ ഫോണാണ്. ജനങ്ങളുടെ ജീവനു സുരക്ഷയേകാനാണു നിയമം പ്രാബല്യത്തിലുള്ളത്.
സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് അപകട തീവ്രത കുറക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."