HOME
DETAILS

കാന്‍ഡി വര്‍ഗീയ സംഘര്‍ഷം ക്രമസമാധാന ചുമതലയില്‍ നിന്ന് പ്രധാനമന്ത്രിയെ നീക്കി

  
backup
March 08 2018 | 23:03 PM

%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82


കൊളംബോ: ശ്രീലങ്കയില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേ സിംഹള ബുദ്ധ തീവ്രവാദികള്‍ ആക്രമണം തുടരുന്നതിനിടെ ക്രമസമാധാന ചുമതലയില്‍നിന്ന് പ്രധാനമന്ത്രിയെ പ്രസിഡന്റ് മൈത്രിപാല സിരിസേന മാറ്റി. പ്രധാനമന്ത്രി റെനില്‍ വിക്രമമസിങ്കെയെയാണു സ്ഥാനത്തുനിന്നു നീക്കിയത്. രാജ്യത്ത് പ്രഖ്യാപിച്ച 11 ദിവസത്തെ അടിയന്തരാവസ്ഥ തുടരുന്നതിനിടെയാണു പുതിയ നടപടി. വിക്രമസിങ്കെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി(യു.എന്‍.പി) നേതാവ് രഞ്ജിത്ത് മദ്ദുമ ബന്ധാര പകരക്കാരനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കാന്‍ഡി ജില്ലയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ സംഘര്‍ഷം തടയുന്ന കാര്യത്തില്‍ പരാജയപ്പെട്ടതാണു നടപടിക്കു കാരണമെന്നാണു കരുതപ്പെടുന്നത്. മുസ്‌ലിംകള്‍ക്കും മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്ന കാര്യത്തില്‍ ക്രമസമാധാന വകുപ്പ് പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് ആര്‍. സംബന്ധന്‍ ആരോപിച്ചിരുന്നു. രാജ്യത്തെ പ്രധാന തമിഴ് പാര്‍ട്ടിയായ തമിഴ് നാഷനല്‍ അലയന്‍സ്(ടി.എന്‍.എ) നേതാവ് കൂടിയായ സംബന്ധന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റിലാണു സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. പുതിയ സംഭവങ്ങളിലൂടെ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാലും തങ്ങള്‍ക്കെതിരേ നടപടിയുണ്ടാകില്ലെന്ന ആത്മവിശ്വാസം ജനങ്ങള്‍ക്കുണ്ടായിട്ടുണ്ടെന്നും ഇക്കാര്യം അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ബുധനാഴ്ച പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യു ഇന്നലെ താല്‍ക്കാലികമായി പിന്‍വലിച്ചിട്ടുണ്ട്. നേരത്തെ പിന്‍വലിച്ചിരുന്ന കര്‍ഫ്യു ബുധനാഴ്ച രാത്രി വീണ്ടും പുനഃസ്ഥാപിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്കിടെയും മൂന്നുപേര്‍ കൊല്ലപ്പെടുകയും മുസ്‌ലിം വീടുകളും പള്ളികളും തകര്‍ക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബുധനാഴ്ച വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. മേഖലയില്‍ ഫെയ്‌സ്ബുക്, വാട്‌സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ രാവിലെ പത്തു മുതല്‍ വൈകിട്ട് ആറുവരെയാണ് കാന്‍ഡിയില്‍ കര്‍ഫ്യുവില്‍ ഇളവുവരുത്തിയത്. ജനങ്ങള്‍ക്കു ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കള്‍ വാങ്ങാനും അടിയന്തര ആവശ്യങ്ങള്‍ നിര്‍വഹിക്കാനുമായാണ് കര്‍ഫ്യുവില്‍ ഇളവു വരുത്തിയതെന്ന് വാര്‍ത്താവിനിമയ വകുപ്പ് ഡയരക്ടര്‍ ജനറല്‍ സുദര്‍ശന ഗുണവര്‍ധന അറിയിച്ചു.
വര്‍ഗീയ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നു ചൊവ്വാഴ്ചയാണ് പ്രസിഡന്റ് സിരിസേന രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ മാസം നാലിന് നാലു മുസ്‌ലിംകളുമായി പോകുകയായിരുന്ന ടാക്‌സി കാര്‍ ഒരു ബുദ്ധമത വിശ്വാസി സഞ്ചരിച്ചിരുന്ന വാനില്‍ കൂട്ടിയിടിച്ചതാണു പുതിയ പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്. ടാക്‌സിയിലുണ്ടായിരുന്നവരുടെ മര്‍ദനമേറ്റ് വാന്‍ യാത്രികന്‍ പിന്നീട് ആശുപത്രിയില്‍ വച്ചു മരിക്കുകയായിരുന്നു. ഇതോടെയാണു മേഖലയില്‍ മുസ്‌ലിംകള്‍ക്കെതിരേ ബുദ്ധതീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടത്. അടിപിടി സംഭവത്തില്‍ നാലു മുസ്‌ലിംകളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഘര്‍ഷം രൂക്ഷമായ ദിഗാന, ടെല്‍ഡെനിയ മേഖലകളില്‍ മുസ്‌ലിം പള്ളികളും നൂറുകണക്കിനു വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും അക്രമികള്‍ അടിച്ചുതകര്‍ത്തു.
ഏതാനും പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. 21 ദശലക്ഷം ജനസംഖ്യയുള്ള ശ്രീലങ്കയില്‍ ഒന്‍പതു ശതമാനമാണ് മുസ്‌ലിംകളുള്ളത്. 70 ശതമാനം ബുദ്ധമത വിശ്വാസികളും 13 ശതമാനം ഹിന്ദുക്കളുമാണ്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  33 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  39 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  13 hours ago