HOME
DETAILS
MAL
ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
backup
March 09 2018 | 09:03 AM
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥന് ജി. കെ. നായരും( 74)ഭാര്യ ഗോമതി( 62)യുമാണ് കൊല്ലപ്പെട്ടത്.
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ഇവര്‍ നര്‍മദാ വാലി പിപ്ലാനിയിലാണ് താമസിച്ചുവരുന്നത്. കൊല്ലപ്പെട്ട ഗോമതി സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സായിരുന്നു.
മോഷണശ്രമത്തിനിടെയാണ് കൊല നടന്നതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട്ടുവേലക്കാരനാണ് ഇവരെ വീടിനുള്ളില്‍ മരിച്ച നിലയിസല് കണ്ടെത്തിയത്.
മൂന്നു പെണ്മക്കളെയും വിവാഹം കഴിപ്പിച്ചതിനുശേഷം ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."