സര്‍ക്കാര്‍ നടപടി വികസനക്കുതിപ്പിന് തിരിച്ചടിയെന്ന് ഉമ്മന്‍ചാണ്ടി
കോട്ടയം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍നിന്ന് ഡി.എം.ആര്.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനെ പുറത്താക്കിയ സര്‍ക്കാര്‍ നടപടി കേരളത്തിന്റെ വികസനക്കുതിപ്പിന് തിരിച്ചടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഡി.എം.ആര്.സിയുമായുള്ള കരാറിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ പുറത്തുപോയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇതേപ്പറ്റി പറഞ്ഞത്. എന്നാല്‍ കാലാവധി തീരുന്നതിന് മുമ്പ് സര്‍ക്കാര്‍ കരാര്‍ പുതുക്കി നല്‍കാത്തതാണ് ഇതിനു കാരണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇത്തരത്തില്‍ ശ്രീധരനെ ഒഴിവാക്കിയത് കേരളത്തിന്റെ വികസന കുതിപ്പിനേറ്റ കനത്ത പ്രഹരമാണെന്നും അദ്ദേഹം ആരോപിച്ചു.
കൊച്ചി മെട്രോ ലാഭകരമല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. പദ്ധതി പൂര്‍ണതോതില്‍ കമ്മിഷന് ചെയ്തെങ്കില്‍ മാത്രമേ ലാഭകരമാകുകയുള്ളു. സര്‍ക്കാരിന്റെ വരുമാനം ആശ്രയിച്ചുമാത്രമല്ല രാജ്യത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."