കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രായം: മുഖ്യമന്ത്രി ഘടകകക്ഷികളുടെ അഭിപ്രായം തേടി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന നിര്‍ദേശം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുമുന്നണി ഘടകകക്ഷികളുടെ അഭിപ്രായം തേടി. ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി അഭിപ്രായം തേടിയത്. അടുത്ത മന്ത്രിസഭാ യോഗത്തിനു മുമ്പ് നിലപാട് അറിയിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടിസിയെ പുനരുദ്ധരിക്കാന്‍ പ്രൊഫ. സുശീല്‍ ഖന്നയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പ് തയാറാക്കിയ പാക്കേജിലാണ് പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന നിര്‍ദേശമുള്ളത്. പാക്കേജ് ഫെബ്രുവരി 27നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു വന്നിരുന്നെങ്കിലുംഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. കെ.എസ്.ആര്‍.ടിസിയില്‍ പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ മറ്റു വകുപ്പുകളിലും അതു വേണ്ടിവരുമെന്ന് ചില മന്ത്രിമാര്‍ യോഗത്തില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുത്താല്‍ മതിയെന്ന ധാരണയിലാണ് പാക്കേജ് മാറ്റിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."