HOME
DETAILS

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

  
Web Desk
October 31, 2024 | 5:46 PM

Seven Killed in Deadly Hezbollah Rocket Attacks in Northern Israel

ടെൽഅവിവ്: വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ളയുടെ രണ്ട് വ്യത്യസ്ത റോക്കറ്റ് ആക്രമണങ്ങളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി വെളിപ്പെുത്തി ഇസ്രാഈല്‍. മാസങ്ങള്‍ക്കുള്ളിലെ ഏറ്റവും മാരകമായ ആക്രമണമാണിതെന്നാണ് വെളിപെടുത്തല്‍. ലെബനന്‍ അതിര്‍ത്തിയിലുള്ള മെതുല പട്ടണത്തിന് സമീപം റോക്കറ്റുകള്‍ പതിച്ചതിനെ തുടര്‍ന്ന് അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു.

പിന്നീട്, തീരദേശ നഗരമായ ഹൈഫയുടെ പ്രാന്തപ്രദേശത്തുള്ള കിബ്ബട്ട്‌സ് അഫെക്കിന് സമീപം 60 വയസ്സുള്ള ഒരു സ്ത്രീയും 30 വയസ്സുള്ള ഒരു പുരുഷനും കൊല്ലപ്പെട്ടതായി ഇസ്‌റാഈലീ എമര്‍ജന്‍സി സര്‍വിസ് പറഞ്ഞു. ഹൈഫയുടെ വടക്ക് ക്രായോട്ട് മേഖലയിലേക്കും മെതുലയില്‍ നിന്ന് അതിര്‍ത്തിക്കപ്പുറത്തുള്ള ലെബനന്‍ പട്ടണമായ ഖിയാമിന് തെക്ക് ഇസ്രായേല്‍ സൈന്യത്തിനു നേരെയും റോക്കറ്റുകള്‍ പ്രയോഗിച്ചതായി ഹിസ്ബുല്ല അറിയിച്ചു.

ഹിസ്ബുല്ലയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായ വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി രണ്ട് യുഎസ് പ്രത്യേക പ്രതിനിധികള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ജറുസലേമില്‍ കാണുന്നതിനിടെയാണ് റോക്കറ്റ് ആക്രമണം നടന്നത്. ഇസ്രാഈലിന്റെ പ്്രതിരോധ സംവിധാനത്തെ തകർത്ത് നടത്തിയ ആക്രമണം ഹിസ്ബുല്ലക്ക് ലഭിക്കുന്ന ആധുനിക ആയുധങ്ങളും ശക്തി അറിയിക്കുന്നതാണ്.  

 വടക്കന്‍ ഇസ്രായേലിലും അധിനിവേശ ഗോലാന്‍ കുന്നുകളിലും ഹിസ്ബുള്ള റോക്കറ്റ്, ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ 60 ലധികം പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. തെക്കന്‍ ലെബനനിനുള്ളില്‍ സൈനികര്‍ ഓപ്പറേഷന്‍ തുടരുകയാണെന്നും രാജ്യത്തുടനീളമുള്ള ഡസന്‍ കണക്കിന് ഹിസ്ബുള്ള ലക്ഷ്യങ്ങളില്‍ വിമാനം ആക്രമണം നടത്തിയതായും വ്യാഴാഴ്ച ഇസ്രായേല്‍ സൈന്യം പറഞ്ഞു.

അതിനിടെ ലബനാന്‍ ദെര്‍ദ്ഘായ ജംഗ്ഷനില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ അടിയന്തര സേവനങ്ങള്‍ നല്‍കുന്ന നാല് ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ആയുധങ്ങളും പോരാളികളും എത്തിക്കാന്‍ ഹിസ്ബുള്ള ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നതായി സൈന്യം നേരത്തെ ആരോപിച്ചിരുന്നു. സൈനിക പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ഐഎച്ച്എസ് നിഷേധിച്ചു.

Seven people, including an Israeli farmer and foreign workers, were killed in Hezbollah rocket attacks on northern Israel near the Lebanon border. The deadly incident underscores escalating tensions as Israel's operations continue against Hezbollah targets in Lebanon.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  4 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  5 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  5 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  5 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  5 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  6 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  6 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  6 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  6 hours ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  6 hours ago