സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്കെതിരേ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് പ്രധാന ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായ കെട്ടിടത്തിലാണെന്ന് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ കിംസ്, പാലക്കാട് കണ്ണാടിയിലെ കരുണ, കണ്ണാടിയിലെതന്നെ പാലന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലന എന്നീ ആശുപത്രികളാണ് അനുവദനീയമായ അളവില്‍ കൂടുതല്‍ ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്നെതന്നും മതിയായ അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലെന്നും കണ്ടെത്തി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ദക്ഷിണ നാവിക കമാന്‍ഡ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന് ഭീഷണിയാകുന്ന തരത്തിലാണ് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയുടെ നിര്‍മാണം. അതിനാല്‍ തന്നെ ആശുപത്രി കെട്ടിടത്തിന്റെ ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നുമാണ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പ് ഡി.ജി.പിയായ ടോമിന്‍ തച്ചങ്കരിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. അനുവദനീയമല്ലാത്തതിനാല്‍ കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയ ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്നും തച്ചങ്കരി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പില്‍നിന്നുണ്ടായ നീക്കത്തെ നേരിടുന്നതിന് കിംസ് ആശുപത്രി മാനേജ്‌മെന്റ് ബദല്‍നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ചിറ്റൂര്‍ കരുണ ആശുപത്രിയില്‍ അഗ്‌നി സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 15 ദിവസത്തെ നോട്ടീസ് നല്‍കി 60 ദിവസം കഴിഞ്ഞിട്ടും ക്രമീകരണങ്ങള്‍ ഒരുക്കിയില്ല. ഈ കെട്ടിടത്തിനും ഫയര്‍ എന്‍.ഒ.സിയില്ല. കൂടാതെ എമര്‍ജന്‍സി എസ്‌കേപ്പ് റൂട്ട്, എക്‌സിറ്റ്, സ്റ്റെയര്‍, ലൈറ്റിങ് എന്നിവയും ഏര്‍പ്പെടുത്തിയതായി കണ്ടെത്തിയില്ല. ഇതെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് തടസമാണ്. സമാനപ്രശ്‌നങ്ങളുള്ളതിനാലാണ് പാലന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലനയുടെ ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."