HOME
DETAILS

തദ്ദേശ സ്ഥാപനങ്ങള്‍ ഏകീകരിക്കാന്‍ നിയമ നിര്‍മാണം നടത്തും: മന്ത്രി

  
backup
March 09 2018 | 22:03 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%95%e0%b5%80%e0%b4%95


കൊട്ടാരക്കര: വിഭിന്ന തട്ടുകളിലായി ഭരണനിര്‍വഹണം നടത്തുന്ന തദ്ദേശ സ്ഥാപനങ്ങളെ ഏകീകരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. നെടുവത്തൂര്‍ പഞ്ചായത്ത് ഓഫിസിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
വിദഗ്ധരായ ജീവനക്കാരെ പരസ്പരം വിന്യസിക്കാന്‍ കഴിയും വിധമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഏകീകരണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്തെ മാലിന്യമുക്തമാക്കും. മാലിന്യ നിക്ഷേപം ഇപ്പോള്‍ തന്നെ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗപ്രദമാക്കുന്നതിന് സ്ഥാപിച്ച ഷ്രെഡിങ് യൂനിറ്റുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 75 എണ്ണമുള്ളത് 200 ആയി വര്‍ധിപ്പിക്കും.ലൈഫ് പദ്ധതിയുടെ ഭാഗമായി അടുത്ത വര്‍ഷം രണ്ടര ലക്ഷം വീടുകള്‍ പണിയുന്നതിന് 2500 കോടി രൂപ സര്‍ക്കാര്‍ ചെലവാക്കും.
ഇക്കൊല്ലം 66,000 വീടുകള്‍ പൂര്‍ത്തിയാക്കി ഗൃഹപ്രവേശം സാധ്യമാക്കും. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഭൂമിയുള്ള ഭവനരഹിതരായ രണ്ടര ലക്ഷം പേര്‍ക്ക് വീടുകളും ഭൂമിയില്ലാത്തവര്‍ക്കായി ഭവനസമുച്ചയങ്ങളുമാകും തീര്‍ക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പി. അയിഷാപോറ്റി എം.എല്‍.എ അധ്യക്ഷയായി.
കൊടിക്കുന്നില്‍ സുരേഷ് എം.പി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികുമാര്‍, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ശ്രീകല, സെക്രട്ടറി എം ജയകുമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  20 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  26 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  5 hours ago