കളത്തറ പാടശേഖരം വീണ്ടും മണ്ണിട്ട് നികത്തുന്നു
വെള്ളറട: കളത്തറ പാടശേഖരം വീണ്ടും മണ്ണ് മാഫിയയുടെ പിടിയില്‍ അമര്‍ന്നു.
ഗ്രാമപഞ്ചായത്തില്‍ നേല്ക്രഷി ചെയ്യുന്ന ഏകപാടശേഖരം കളത്തറ പാടെശേക3രം മാത്രമാണ്.
കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് മണ്ണ് മാഫിയ പാടശേഖരത്തില്‍ മണ്ണ് തട്ടികുട്ടിയത്. കര്‍ഷകര്‍ അറിയിച്ച ഉടനെ പൊലിസ് എത്തും മുന്‍പ് ലോറികളുമായി മണ്ണ്മാഫിയ കടന്നു.
മൂന്ന് മാസം മുന്‍പ് കളത്തറ പാടശേഖരത്തില്‍ ഇതേമണ്ണ് മാഫിയ രാത്രി മണ്ണ് തട്ടികൂട്ടിയിരുന്നു.
മഴശക്തി പ്രാപിച്ചതോടെ വെള്ളം വാര്‍ന്ന് പോകാനാകാതേ പാടശേഖരം വെള്ളത്തില്‍ മുങ്ങി കൃഷി പൂര്‍ണ്ണമായും നശിച്ചിരുന്നു.
കര്‍ഷകര്‍ക്ക് 20000 രൂപയില്‍ അതികം നഷ്ടം സംഭവിച്ചിരുന്നു. വീണ്ടും ക്രഷിയിറക്കി നെല്ല് കതിരാകുന്ന സമയത്താണ് വീണ്ടും മാഫിയ കളത്തറ പാടശേഖരത്ത് മണ്ണ് തട്ടികൂട്ടിയത്.
കര്‍ഷകര്‍ വീണ്ടും വെള്ളറട എസ്സ്.ഐ. വിജയകുമാറിന് പരാതി നല്കി.
പൊലിസ് അന്വേഷണം ആരംഭിച്ചുവെങ്കിലും നടപടിശക്തമായില്ല.
സര്‍ക്കാരിന്റ പ്രത്യേക താല്പര്യയപ്രകാരമാണ് 35 വര്‍ഷത്തിന് ശേഷം കളത്തറ പാടശേഖരത്ത് നെല്‍ കൃഷി ആരംഭിച്ചത്.
കൃഷിയേ തകര്‍ത്ത് വീണ്ടും പ്രദേശം മുഴുവന്‍ നികത്താനാണ് മാഫിയയുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."