പാറ ഉല്‍പ്പന്നങ്ങള്‍ ആവശ്യത്തിന് ലഭിക്കുന്നില്ല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു
കിളിമാനൂര്‍ : പാറ ഉല്‍പ്പന്നങ്ങള്‍ ആവശ്യാനുസരണം ലഭിക്കാത്തത് മൂലം ജില്ലയിലാകമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു .
പ്രധാനമായും സര്‍ക്കാരിന്റെ കരാര്‍ ജോലികള്‍ ആണ് ഇഴയുന്നത് . പാറ ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് തടസമാകുന്ന നിയന്ത്രണങ്ങള്‍ ഒഴിവാവാക്കണമെന്ന് ഗവ .കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമെന്ന നിലയില്‍ സര്‍ക്കാരിന്റെ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീരേണ്ടതുണ്ട്.
മിക്ക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പാറയുടെ ഉല്‍പ്പന്നങ്ങള്‍ അഭിവാജ്യ ഘടകമാണ് .എന്നാല്‍ പാറ ആവശ്യാനുസരണം കിട്ടാത്തത് മൂലം മെറ്റല്‍ ,പാറപ്പൊടി, എംസാന്റ് തുടങ്ങിയവ ആവശ്യാനുസരണം ലഭിക്കുന്നില്ല.
കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വിവിധ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനം ആധുനിക രീതിയില്‍ നടക്കുകയാണ്.
പാറ ഉല്‍പ്പന്നമായ വിവിധ വലിപ്പത്തിലുള്ള മെറ്റല്‍ ആവശ്യാനുസരണം ലഭിച്ചാല്‍ മാത്രമേ ടാറിങ് അടക്കമുള്ള പണി വേഗത്തില്‍ തീര്‍ക്കാന്‍ കഴിയുകയുള്ളു.
പഞ്ചായത്ത് റോഡുകളില്‍ ഭൂരിഭാഗവും കോണ്‍ക്രീറ്റ് ചെയ്യുകയാണ് പതിവ്. ഇതിന് എംസാന്റ് അഥവാ പാറപ്പൊടി വേണം .അതും ആവശ്യാനുസരണം കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത് .
മിക്ക ക്രഷറുകളുടെ മുന്നിലും നീണ്ട വാഹന നിര കാണാനാകും .കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പുതിയകാവ് തകരപ്പറമ്പ് റോഡിന്റെയും പൊലിസ് സ്റ്റേഷന്‍ തൊളിക്കുഴി റോഡിന്റെയും മറ്റ് ചില റോഡുകളുടെയും പണി തുടങ്ങിയിട്ട് മാസങ്ങളായി എന്നാല്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല .
അന്വേഷിക്കുമ്പോള്‍ പാറ ഉല്‍പ്പന്നങ്ങളുടെ ക്ഷാമമാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്.
പൊലിസിന്റെ ഭാഗത്ത് നിന്നും ആവശ്യമില്ലാത്ത ഇടപെടലുകള്‍ ഈ കാര്യത്തില്‍ ഉണ്ടെന്നും കരാറുകാര്‍ പറയുന്നു .
സര്‍ക്കാര്‍ ജോലികള്‍ക്ക് നിയന്ത്രണമില്ലാതെ പാറ ലഭിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നാണ് കരാറുകാര്‍ ഉയര്‍ത്തുന്ന മുഖ്യ ആവശ്യം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാറയും പാറ ഉല്‍പ്പന്നങ്ങളും സര്‍ക്കാര്‍ ആവശ്യത്തിന് കൊണ്ടുപോകുന്നതിന് പൊലിസിന്റെ ഭാഗത്തുനിന്നും ബുദ്ധിമുട്ട് ഇല്ലായിരുന്നു വെന്നും ഇപ്പോള്‍ ബുദ്ധിമുട്ട് ഉണ്ടെന്നുമാണ് കരാറുകാരുടെ ഭാഗത്തുനിന്നും ഉയരുന്ന ആക്ഷേപം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."