HOME
DETAILS
MAL
മുഹമ്മദ് ഷമിക്കെതിരേ എഫ്.ഐ.ആര്
backup
March 09 2018 | 22:03 PM
കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരേ എഫ്.ഐ.ആര്. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഷമിയുടെ ഭാര്യ ഹസിന് ജഹാന് നല്കിയ പരാതിയിന്മേലാണ് താരത്തിനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
ഷമിക്കൊപ്പം നാല് കുടുംബാംഗങ്ങള്‍ക്കെതിരേയും എഫ്.ഐ.ആര് ഉണ്ട്. കൊലപാതക ശ്രമം, പീഡനം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളാണ് താരത്തിനെതിരേ ചുമത്തിയിരിക്കുന്നത്. പല സ്ത്രീകളുമായി ഷമിക്ക് വഴിവിട്ട ബന്ധമുണ്ടെന്നും അതിന്റെ പേരില്‍ തന്നെ പീഡനത്തിന് വിധേയയാക്കുകയാണെന്നും ഹസിന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രശ്നങ്ങള്‍ ഒന്നിച്ചിരുന്ന് സംസാരിച്ച് പരിഹരിക്കാന്‍ ഇരു കൂട്ടരും ഒരുങ്ങിയതായും അതിനിടയില്‍ ആരാണ് തന്റെ ഭാര്യയെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും ഷമി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."