സ്‌കൂളിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം
എരമല്ലൂര്‍: എഴുപുന്ന സെന്റ് റാഫേല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി.
ആളപായമില്ല.പകല്‍ പന്ത്രണ്ടോടെയാണ് സംഭവം. ഉണങ്ങി നിന്നിരുന്ന പുല്ലിനാണ് ആദ്യം തീ പിടിച്ചത്.
ആളിപ്പടര്‍ന്ന തീ ട്രാര്‍സ്‌ഫോര്‍മറിലേക്ക് പടരുകയായിരുന്നു. ചേര്‍ത്തലയില്‍ നിന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. അരൂര്‍ പൊലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
അരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ളതാണ് ട്രാന്‍സ്‌ഫോര്‍മര്‍. വിവരം കിട്ടിയ ഉടനെ വൈദ്യുതി ബന്ധം വിച്ചേദിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.
നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ ഉണ്ടായിരുന്നു. മിനിറ്റുകള്‍ക്കകം തീ കെടുത്താന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടാകുമായിരുന്നെന്ന് ഇലക്ട്രിസിറ്റി ജീവനക്കാര്‍ പറഞ്ഞു. എഴുപുന്ന മുതല്‍ ചാവടി വരെയുള്ള സമാന്തര റോഡിന്റെ ഇരുവശങ്ങളിലും പുല്ല് ഉണങ്ങിക്കരിഞ്ഞു നില്‍ക്കുകയാണ്.
ഇത് വലിയ ഭീഷണിയുയര്‍ത്തുന്നുണ്ട്. പുല്ലുകള്‍ ഉടനടി നീക്കം ചെയ്തു വൃത്തിയാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."