കരള്‍-വൃക്ക രോഗികള്‍ക്ക് പിന്തുണയുമായി കൃപയുടെ സ്‌നേഹചങ്ങല നാളെ
അമ്പലപ്പുഴ: ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കൃപയുടെ നേതൃത്വത്തില്‍ നാളെ മെഡിക്കല്‍ കോളജിന് മുന്നില്‍ സ്‌നേഹചങ്ങല ഒരുക്കും.
കരള്‍-വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നടത്താനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുന്ന സാധാരണക്കാര്‍ക്ക് ഒരു വര്‍ഷമെങ്കിലും തുടര്‍ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ആരോഗ്യ-പരിസ്ഥിതി-ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കൃപ നാളെ വൈകിട്ട് നാലിന് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്‍ വശം ദേശീയപാതയില്‍ 'സ്‌നേഹചങ്ങല' എന്ന് നാമകരണം ചെയ്ത മനുഷ്യചങ്ങല തീര്‍ക്കുന്നത്. ഇതോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം ചങ്ങനാശേരി പ്രത്യാശ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നശേരി ഉദ്ഘാടനം ചെയ്യും.
കൃപ പ്രസിഡന്റ് അഡ്വ.പ്രദീപ് കൂട്ടാല അധ്യക്ഷനാവും. ഡോ.ലതാ ബാബു വൃക്കദിനാചരണ സന്ദേശം നല്‍കും. ചികിത്സ ധനസഹായ വിതരണവും അവയവദാനം നടത്തിയവര്‍ക്കുള്ള ആദരവും അമ്പലപ്പുഴ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ നിര്‍വഹിക്കും.
വിവിധ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ജീവകാരുണ്യ പ്രവര്‍ത്തകരും സ്‌നേഹചങ്ങലയില്‍ കണ്ണികളാകുമെന്ന് കൃപ ജനറല്‍ സെക്രട്ടറി ദേവന്‍ പി. വണ്ടാനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."