വാസ യോഗ്യമല്ലാതെ പുനരധിവാസ കോളനി
മറയൂര്‍: മറയൂരില്‍ ആദിവാസികളുടെ പുനരധിവാസത്തിനായി 2001ല്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ കോടികള്‍ മുടക്കി നടപ്പാക്കിയ പദ്ധതികള്‍ പാതിവഴിയില്‍. ആദിവാസികള്‍ക്ക് ഇപ്പോഴം അഭയം പഴയ കോളനി മാത്രം. 2001ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയാണ് മറയൂര്‍ മേഖലയില്‍ 241 ആദിവാസി കുടുംബങ്ങള്‍ക്ക് ഒന്നര ഏക്കര്‍ വീതം സ്ഥലം നല്‍കിയത്. തുടര്‍ന്ന് സ്ഥലത്തു ഭവന നിര്‍മാണം, കുടിവെള്ളം എന്നിവയ്ക്കായി കോടികള്‍ മുടക്കിയെങ്കിലും ഇവയെല്ലാം പാതിവഴിയിലായതോടെയാണ് പുനരധിവാസ കോളനിയില്‍ താമസിക്കാന്‍ കഴിയാതെ പഴയ കോളനികളില്‍ത്തന്നെ ആദിവാസികള്‍ താമസം തുടരുന്നത്. സാധാരണയായി ശുദ്ധജലംപോലും കിട്ടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശമാണ് ഇവിടം. പാറപ്പുറത്തു കൃഷിഭൂമി നല്‍കിയെങ്കിലും ജലദൗര്‍ലഭ്യംമൂലം കൃഷിക്കും അനുയോജ്യമല്ല. ചിന്നാര്‍ വന്യജീവി സങ്കേതത്തോടു ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്തു കാട്ടാന ആക്രമണങ്ങളും പതിവാണ്. വന്യജീവി ആക്രമണം ഭയന്ന് വീടിനു മുകളില്‍ ഷെഡുകള്‍ നിര്‍മിച്ചു താമസിക്കുന്നവരും ഏറെ. 24 ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."