പോളിയോ പ്രതിരോധ തുള്ളിമരുന്ന് ജില്ലയില്‍ നാളെ 223047 കുട്ടികള്‍ക്ക് നല്‍കും
തൃശൂര്‍: ജില്ലയില്‍ അഞ്ചു വയസിനു താഴെയുള്ള 223047 കുട്ടികള്‍ക്കു നാളെ പോളിയോ പ്രതിരോധ തുള്ളിമരുന്നു നല്‍കും. ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിനു ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണന്‍ താലൂക്ക് ആശുപത്രിയില്‍ നിര്‍വഹിക്കും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അബ്ദുല്‍ ബഷീര്‍, വാര്‍ഡ് കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സിസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സുഹിത, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. കെ ഉണ്ണികൃഷ്ണന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ടി.വി സതീശന്‍ സംബന്ധിക്കും.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ കേരളം, സാമൂഹിക ക്ഷേമ വകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സാക്ഷരതാ മിഷന്‍ തുടങ്ങിയ സാംസ്‌കാരിക വകുപ്പുകളും റോട്ടറി ഇന്റര്‍നാഷണല്‍ മുതലായ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണു പരിപാടി സംഘടിപ്പിക്കുന്നത്.
അംഗനവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍സ്വകാര്യ ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങി തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണു മരുന്നു നല്‍കുക. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും ഉത്സവ പറമ്പുകള്‍, വിവാഹ വേദികള്‍ തുടങ്ങി ജനങ്ങള്‍ ധാരാളമായി എത്തുന്ന മറ്റു കേന്ദ്രങ്ങളില്‍ നേരിട്ടെത്തി നല്‍കുന്ന മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിക്കും.
ആകെ 2218 ബൂത്തുകളാണു സജ്ജീകരിക്കുന്നത്. ആദിവാസി മേഖലയില്‍ പ്രത്യേക ക്യാമ്പുകളുമുണ്ടാകും. തുടര്‍ന്നു ആരോഗ്യ പ്രവര്‍ത്തകര്‍ വീടു വീടാന്തരം സന്ദര്‍ശിച്ച് എല്ലാ കുട്ടികള്‍ക്കും മരുന്നു ലഭിച്ചിട്ടുണ്ടോയെന്ന കാര്യം ഉറപ്പു വരുത്തുകയും രണ്ടു ദിവസം കൂടിയെടുത്തു യജ്ഞം പൂര്‍ത്തീകരിക്കുകയും ചെയ്യും.
അയല്‍ രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാനില്‍ ഇപ്പോഴും പോളിയോയുടെ ഭീഷണി നിലനില്‍ക്കുന്നു എന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ടെന്നു ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. കെ ഉണ്ണികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ. ടി.വി സതീശന്‍, മെഡിക്കല്‍ ഓഫീസ് എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി.എ ഹരിതാ ദേവി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."