റാങ്കില്‍ കുതിപ്പ് തുടര്‍ന്ന് മലപ്പുറം
മലപ്പുറം: മലപ്പുറത്തിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിനു മാറ്റുകൂട്ടി വീണ്ടും എന്‍ട്രന്‍സ് റാങ്ക്. സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ആദ്യപത്തില്‍ ജില്ലയില്‍ നിന്നു മൂന്നുപേരാണ് ഇടം പിടിച്ചത്. നാല്, ഏഴ്, പത്ത് റാങ്കുകളാണ് മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയത്. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ നാലാം സ്ഥാനം നേടിയ മച്ചിഞ്ചേരി റമീസാ ജഹാന് ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ പുത്തൂര്‍ അരിച്ചോള്‍ സ്വദേശിനിയാണ്. ഏഴാംറാങ്ക് നേടിയ കൊന്നോല ആസിഫ് അബാന്‍ മലപ്പുറം സഹകരണ ആശുപത്രിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫിസറായ കെ.ഇബ്രാഹീമിന്റെ മകനാണ്. കോട്ടപ്പടി താലൂക്ക് ആശുപത്രിക്കു സമീപമാണ് താമസം.
പത്താം റാങ്ക് നേടിയ നിഹാല മഞ്ചേരി മുള്ളമ്പാറ അവിഞ്ഞിപുറത്ത് നിസാര്‍ അലി-ഫാത്തിമത്ത് സുഹ്റ ദമ്പതികളുടെ മകളാണ്. ഇതുകൂടാതെ എന്‍ട്രന്‍സ് യോഗ്യത നേടിയ ആദ്യ ആയിരം പേരില്‍ ജില്ലയില്‍ നിന്ന് 158 പേരുണ്ട്. സംസ്ഥാനത്തെ ആദ്യ 100 പേരില്‍ മലപ്പുറത്തു നിന്ന് 16 പേരാണുള്ളത്. ജില്ലയില്‍ നിന്ന് 13220 പേരാണ് ഇത്തവണ മെഡിക്കല്‍ പ്രവേശനപരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 12283 പേര് ജില്ലയില്‍ പരീക്ഷ എഴുതി. മലപ്പുറം ഉള്‍പ്പെടെ വിവിധ ജില്ലകളിലായി 14250 ജില്ലക്കാരാണ് പരീക്ഷ എഴുതിയത്.
മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷകളില്‍ വര്‍ഷങ്ങളായി ജില്ല മികച്ച പ്രകടനമാണ് കാഴ്ചയ്യ്ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്ന്, അഞ്ച്, പത്ത് റാങ്കുകളും പട്ടികജാതി വിഭാഗത്തില്‍ ഒന്നാംറാങ്കും ജില്ലക്കായിരുന്നു. മഞ്ചേരി തുറക്കല്‍ സ്വദേശിനി സെയ്നാസ് വീട്ടില്‍ പി. ഹിബയാണ് കഴിഞ്ഞവര്‍ഷം ഒന്നാംറാങ്ക് നേടിയത്. മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷകളില്‍ മുന്‍ വര്‍ഷങ്ങളിലും സംസ്ഥാന തലത്തില്‍ മുന്‍നിര റാങ്കുകാരായി ജില്ലക്കാരെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."